ഡ്യുറന്റ് കപ്പ്; നോർത്ത് ഇൗസ്‌റ്റ്, ഷില്ലോങ് ലജോങ് സെമിയിൽ

കൊക്രജാർ: ഡ്യുറന്റ് കപ്പ് ഫുട്‌ബോൾ സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ നോർത്ത് ഇൗസ്‌റ്റ് യുണൈറ്റഡ് ഷില്ലോങ് ലജോങ്ങിനെ നേരിടും. ക്വാർട്ടറിൽ നോർത്ത് ഇൗസ്‌റ്റ് ബോഡോലാൻഡ് എ-ഫ്‌സിയെ നാല് ഗോളിന് തകർത്തു. അലാദീൻ അജാരി ഇരട്ടഗോൾ നേടി. ലജോങ് 2–1ന് ഇന്ത്യൻ നേവിയെ തോൽപ്പിച്ചാണ് തുടർച്ചയായ രണ്ടാം തവണയും സെമിയിൽ എത്തിയത്. ഇന്ന് നടക്കുന്ന ക്വാർട്ടറിൽ കൊൽക്കത്തൻ വമ്പൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റും ഇൗസ്‌റ്റ് ബംഗാളും ഏറ്റുമുട്ടും. ജംഷഡ്‌പുർ എഫ്‌സിയും ഡയമണ്ട് ഹാർബർ എഫ്‌സിയും തമ്മിലാണ് മറ്റൊരു മത്സരം.









0 comments