ഡ്യുറൻഡ് കപ്പിന് ഇന്ന് തുടക്കം

കൊൽക്കത്ത
ഇന്ത്യൻ ഫുട്‌ബോളിലെ പ്രതിസന്ധികൾക്കിടെ ഡ്യുറൻഡ് കപ്പിന് ഇന്ന് തുടക്കം. 134–-ാം പതിപ്പാണിത്. രാജ്യത്തെ പ്രധാന ഫുട്‌ബാൾ ലീഗായ ഐഎസ്‌എൽ എന്ന് തുടങ്ങുമെന്ന് വ്യക്തതയില്ല. അതിനാൽതന്നെ ഐഎസ്‌എല്ലിൽനിന്ന് ആറ് ടീമുകൾ മാത്രമാണ് ഡ്യുറൻഡ് കപ്പിൽ കളിക്കുക.
ആകെ 24 ടീമുകളാണ്. ആദ്യ കളിയിൽ ഈസ്‌റ്റ് ബംഗാൾ ഇന്ന് സൗത്ത് യുണൈറ്റഡ് എഫ്‌സിയെ നേരിടും.
അഞ്ച് സംസ്ഥാനങ്ങളിലായാണ് ഇക്കുറി ടൂർണമെന്റ്. ബംഗാൾ, ജാർഖണ്ഡ്, അസം, മേഘാലയ, മണിപ്പുർ എന്നിവടങ്ങളിലാണ് മത്സരങ്ങൾ. ഫൈനൽ ആഗസ്‌ത് 23ന് നടക്കും.









0 comments