സനാൻ ഗോളിൽ ജംഷഡ്‌പുർ


Sports Desk
Published on Jul 30, 2025, 12:00 AM | 1 min read
കൊൽക്കത്ത
ഡ്യുറന്റ് കപ്പ് ഫുട്‌ബോളിൽ ജംഷഡ്‌പുർ എഫ്‌സി ഇന്ത്യ ആർമിയെ ഒരു ഗോളിന് കീഴടക്കി. മലയാളി താരം മുഹമ്മദ് സനാൻ ഗോളടിച്ചു. ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന ജംഷഡ്‌പുരിന്റെ തുടർച്ചയായ രണ്ടാം ജയമാണ്.
കൊൽക്കത്ത വമ്പൻമാരായ മുഹമ്മദൻസിന് തോൽവി പിണഞ്ഞു. 2–-1ന് ഡയമണ്ട് ഹാർബർ എഫ്‌സി മുഹമ്മദൻസിനെ തോൽപ്പിച്ചു. തോകോം അഡിസൺ സിങ്ങിന്റെ ഗോളിൽ മുഹമ്മദൻസാണ് ലീഡ് നേടിയത്. എന്നാൽ സായ്‌റൗത്‌കിമ പെനൽറ്റിയിലൂടെ ഡയമണ്ടിനെ ഒപ്പമെത്തിച്ചു. പരിക്കുസമയത്ത് ലൂക്കാ മയ്‌സെൻ ജയവുമൊരുക്കി.









0 comments