ഡ്യുറന്റ് കപ്പിൽ കൊൽക്കത്തൻ ഡെർബി

കൊൽക്കത്ത
ഡ്യുറന്റ് കപ്പ് ഫുട്‌ബോൾ ക്വാർട്ടറിൽ കൊൽക്കത്തൻ ഡെർബി. മോഹൻ ബഗാൻ സൂപ്പർ ജയന്റും ഇൗസ്റ്റ് ബംഗാളും തമ്മിലുള്ള പോരാട്ടം ഞായറാഴ്‌ച രാത്രി ഏഴരയ്‌ക്കാണ്. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്‌റ്റേഡിയമാണ് സീസണിലെ രണ്ടാം ഡെർബിക്ക് വേദിയാകുന്നത്. നേരത്തെ കൊൽക്കത്തൻ ലീഗിൽ ഇരുടീമുകളുടെയും റിസർവ് നിര ഏറ്റുമുട്ടിയിരുന്നു. ഇൗസ്റ്റ് ബംഗാൾ ജയിച്ചു.
ശനിയാഴ്‌ചയാണ് ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നത്. ആദ്യ കളിയിൽ വൈകിട്ട് നാലിന് ഷില്ലോങ് ലജോങ് ഇന്ത്യൻ നേവിയുമായി കളിക്കും. രാത്രി ഏഴരയ്‌ക്ക് നിലവിലെ ചാമ്പ്യൻമാരായ നോർത്ത് ഇൗസ്റ്റ് യുണൈറ്റഡ് ബോഡോലാൻഡിനെ നേരിടും. ഞായർ ആദ്യ കളിയിൽ ജംഷഡ്‌പുർ എഫ്‌സി കൊൽക്കത്തൻ ക്ലബായ ഡയമണ്ട് ഹാർബർ എഫ്‌സിയുമായി ഏറ്റുമുട്ടും. 19നും 20നുമാണ് സെമി. ഫൈനൽ 23ന് സാൾട്ട്‌ലേക്കിൽ.









0 comments