ജംഷഡ്‌പുരിനെ വീഴ്‌ത്തി ഡയമണ്ട് ഹാർബർ
കൊൽക്കത്തൻ പോരിൽ ഇൗസ്‌റ്റ് ബംഗാൾ

ഡയമന്റാകോസ് പെനൽറ്റിയിലൂടെ ഗോൾ നേടുന്നു

Sports Desk
Published on Aug 18, 2025, 12:25 AM | 1 min read
കൊൽക്കത്ത
ദിമിത്രിയോസ് ഡയമന്റാകോസിന്റെ ഇരട്ടഗോളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ 2–1ന് കീഴടക്കി ഇൗസ്‌റ്റ് ബംഗാൾ ഡ്യുറന്റ് കപ്പ് ഫുട്‌ബോൾ സെമിയിൽ കടന്നു. കൊൽക്കത്തൻ വമ്പൻമാരുടെ പോരിൽ പകരക്കാരനായെത്തിയാണ് ഡയമന്റാകോസ് ഇൗസ്‌റ്റ് ബംഗാളിന് ജയമൊരുക്കിയത്. മറ്റൊരു ക്വാർട്ടറിൽ ഡയമണ്ട് ഹാർബർ രണ്ട് ഗോളിന് ജംഷഡ്‌പുർ എഫ്‌സിയെ തകർത്തു.
നാളെ നടക്കുന്ന ആദ്യ സെമിയിൽ നോർത്ത് ഇൗസ്‌റ്റ് യുണൈറ്റഡ് എഫ്‌സിയും ഷില്ലോങ് ലജോങ് എഫ്‌സിയും ഏറ്റുമുട്ടും. 20നാണ് ഇൗസ്‌റ്റ് ബംഗാൾ x ഡയമണ്ട് സെമി. 23ന് ഫൈനൽ.
കളി തുടങ്ങി പതിനെട്ടാം മിനിറ്റിൽ ഹമീദ് അൽഹദാദ് പരിക്കേറ്റ് കളംവിട്ടതിനെ തുടർന്നാണ് ഡയമന്റാകോസ് കളത്തിലെത്തുന്നത്. ആദ്യപകുതി അവസാനിക്കുന്നതിന് പെനൽറ്റിയിലൂടെ ഗ്രീക്കുകാരൻ ലീഡ് നൽകി. രണ്ടാംപകുതിയുടെ തുടക്കത്തിൽ നേട്ടം രണ്ടാക്കി. അനിരുദ്ധ് ഥാപ്പയിലൂടെ ഒരെണ്ണം തിരിച്ചടിച്ചെങ്കിലും ഐഎസ്‌എൽ ചാമ്പ്യൻമാർക്ക് ഒപ്പമെത്താനായില്ല.
മറ്റൊരു കൊൽക്കത്തൻ ക്ലബ്ബായ ഡയമണ്ട് ഹാർബർ റുവാട്‌കിമയുടെ ഇരട്ടഗോളിലാണ് ജംഷഡ്‌പുരിനെ തകർത്തത്.









0 comments