ഫുട്ബോൾ ചരിത്രത്തിലേക്ക് ക്യൂബയും; ഇറ്റലിയ്ക്ക് സമനില പൂട്ട്

Cuba football
വെബ് ഡെസ്ക്

Published on Oct 03, 2025, 09:54 AM | 1 min read

ഹവാന: ലോകകപ്പ് ഫുട്ബോളിൽ പുതുചരിത്രം കുറിച്ച് ക്യൂബ. അണ്ടർ 20 ലോകകപ്പിൽ ഫുട്ബോൾ അതികായന്മാരായ ഇറ്റലിയെ 2-2 സമനിലയിൽ പൂട്ടിയാണ് കൊച്ചു ക്യൂബ ഫുട്ബോൾ ചരിത്രത്തിൽ ഇടം പിടിച്ചത്. സമനിലയോടെ ലോകകപ്പിൽ ആദ്യമായി ഒരു പോയന്റ് നേടാൻ ടീമിനായി. രണ്ട് ​ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ക്യൂബയുടെ തിരിച്ചുവരവ്.


കളിയുടെ തുടക്കം മുതൽ ഇറ്റാലിയൻ മുന്നേറ്റമാണ് കണ്ടത്. ആദ്യപകുതിയിൽ തന്നെ അസൂറികൾ രണ്ട് ​ഗോളിന്റെ ലീഡ് നേടി. 14-ാം മിനിറ്റിൽ ആൻഡ്രിയ നത്താലിയും 31-ാം മിനിറ്റിൽ ജമാൽ ഇദ്രിസോയുമാണ് ​ഗോൾ നേടിയത്. എന്നാല്‍ ആദ്യപകുതി അവസാനിക്കാനിരിക്കെ ജമാൽ ഇദ്രിസോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് തിരിച്ചടിയായി. ഇതോടെ രണ്ടാം പകുതിയിൽ പത്ത് പേരായി ചുരുങ്ങിയ ഇറ്റലിക്കെതിരെ ക്യൂബ ശക്തമായ മുന്നേറ്റം നടത്തി. തുടർന്ന് 70-ാം മിനിറ്റിലും 86-ാം മിനിറ്റിലും ലഭിച്ച പെനാൽറ്റി മൈക്കൽ കാമേജു ​ഗോളാക്കി മാറ്റുകയായിരുന്നു. ജയത്തിന് തുല്യമായ സമനില പിടിച്ച ആവേശത്തിലാണ് ക്യൂബൻ താരങ്ങൾ കളംവിട്ടത്.


നേരത്തെ അണ്ടർ 20 ലോകകപ്പിലെ ആദ്യകളിയിൽ അർജന്റീനയോട് ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് ക്യൂബ തോറ്റിരുന്നു. ഞായറാഴ്ചയാണ് അടുത്ത മത്സരം. ഓസ്ട്രേലിയയാണ് എതിരാളികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home