റൊണാൾഡോയ്ക്കെതിരെ നടപടി; സസ്പെൻഡ‍് ചെയ്ത് പോർച്ചുഗൽ ടീം

ക്രിസ്റ്റ്യാനോ റൊണാൾഡോ
ലിസ്‌ബൺ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ സസ്പെൻഡ് ചെയ്തു. നേഷൻസ് ലീഗ് ഫുട്‌ബോളിനിടെ പരിശീലകൻ ജോർജെ ജെസ്യൂസുമായി കലഹിച്ച് റൊണാൾഡോ ടീം വിട്ടിരുന്നു. നോർവേയ്‌ക്കെതിരായ മത്സരത്തിൽ തന്നെ ബെഞ്ചിലിരുത്തിയതോടെ, കളിക്കുന്ന സമയം നൽകുന്ന കാര്യത്തിൽ പരിശീലകൻ തനിക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്ന് റൊണാൾഡോ ആരോപിച്ചു. തുടർന്നാണ് അച്ചടക്ക നടപടി. അച്ചടക്കസമിതിയുടെ റിപ്പോട്ട് വന്നാൽ വിലക്കും വരും. നിലവിൽ പ്രാഥമിക നടപടികളാണ് കൈകൊണ്ടത്.
‘അന്വേഷണത്തിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ സസ്‌പെൻഡ് ചെയ്യുന്നു. മറ്റ് കാര്യങ്ങൾ പിന്നീട് അറിയിക്കും’–ഫെഡറേഷൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു.
ജെസ്യൂസിനെതിരായ പരാമർശം വലിയ വിവാദമായതിന് ശേഷം, തന്റെ ആരോപണങ്ങളെല്ലാം തള്ളി സമൂഹമാധ്യമത്തിൽ വിശദമായ കുറിപ്പിട്ട് റൊണാൾഡോ രംഗത്തുവന്നിരുന്നു. പരിശീലകൻ രണ്ടുതവണ വാക്ക് പാലിച്ചില്ലെന്നും അതാണ് ടീം വിടാൻ കാരണമെന്നും അറിയിച്ചു. ഇനിയും കളിക്കാൻ തയ്യാറാണെന്നും സഹതാരങ്ങളോട് മാപ്പ് പറയുന്നതായും അഞ്ച് പേജുള്ള കുറിപ്പിൽ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഫെഡറേഷന്റെ നടപടി.








0 comments