Deshabhimani

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 2പേർ മരിച്ചു

Kulathupuzha car bike accident

തിരുവനന്തപുരം ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ താഴെ ഓന്തുപച്ചയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം

വെബ് ഡെസ്ക്

Published on Oct 10, 2026, 10:06 PM | 1 min read

അഞ്ചൽ: തിരുവനന്തപുരം –ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ നിയന്ത്രണംവിട്ട സ്കോർപ്പിയോ കാര്‍ ഇരുചക്ര വാഹനത്തില്‍ ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ ഇരവിപുരം മാളികവയല്‍ കെടിഎം നഗറില്‍ ജാഫര്‍(56), പുന്തലത്താഴം സ്വദേശി ചന്ദ്രൻപിള്ള(65) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കാര്‍ യാത്രക്കാരായ സവിടമ്മാള്‍(65), പരമേശ്വരി(41), മയില്‍ സ്വാമി(46) എന്നിവരെ പുനലൂർ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കുളത്തൂപ്പുഴ ഓന്തുപച്ച ജങ്ഷനു സമീപം ശനി വൈകിട്ട് 3.30നായിരുന്നു അപകടം. കൊല്ലത്തെ തേയില മൊത്തവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരാണ് ജാഫറും ചന്ദ്രൻപിള്ളയും. തേയില വിതരണം ചെയ്തതിന്റെ പണം ശേഖരിക്കാനെത്തി മടങ്ങുമ്പോഴായിരുന്നു അപകടം. തമിഴ്നാട് ദിണ്ടിക്കല്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഹനമാണ് ഇവരുടെ ബൈക്കിൽ ഇടിച്ചത്. പാതയോരത്തെ മണ്‍തിട്ടയിലേക്ക് ഇടിച്ചു കയറിയ കാർ മറിഞ്ഞു. കാറിലുണ്ടായിരുന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


ഏറെനേരം പാതയോരത്ത് കിടന്ന മൃതദേഹങ്ങള്‍ കുളത്തൂപ്പുഴ പൊലീസെത്തി ആംബുലൻസ് വരുത്തിയാണ് കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റിയത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home