ad
Deshabhimani

ദാ, വാൽവെർദെ: റയൽ മാഡ്രിഡിന്‌ മുന്നിൽ തകർന്നടിഞ്ഞ്‌ മാഞ്ചസ്‌റ്റർ സിറ്റി

Valverde .jpg
വെബ് ഡെസ്ക്

Published on Mar 13, 2026, 07:59 AM | 2 min read

മാഡ്രിഡ്‌ : സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡിന്‌ മുന്നിൽ തകർന്നടിഞ്ഞ്‌ മാഞ്ചസ്‌റ്റർ സിറ്റി. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ആദ്യപാദ പ്രീക്വാർട്ടറിൽ ക്യാപ്‌റ്റൻ ഫെഡെറികോ വാൽവെർദെയുടെ മിന്നും ഹാട്രിക്കിൽ റയൽ മികച്ച ജയം കുറിച്ചു (3–0). ആദ്യപകുതിയിലായിരുന്നു മൂന്ന്‌ ഗോളും. സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെ, ജൂഡ്‌ ബെല്ലിങ്‌ഹാം, റോഡ്രിഗോ എന്നിവരില്ലാതെയാണ്‌ സ്വന്തംതട്ടകത്തിൽ റയൽ കരുത്തുറ്റ സിറ്റി നിരയെ നേരിട്ടത്‌. 20, 27, 42 മിനിറ്റുകളിലാണ്‌ വാൽവെർദെയുടെ ഗോളുകൾ. എർലിങ്‌ ഹാലണ്ട്‌ ഉൾപ്പെട്ട കിടയറ്റ മുന്നേറ്റനിരയുമായെത്തിയ സിറ്റിക്ക്‌ പ്രതിരോധത്തിൽ പാളി. മത്സരത്തിൽ നന്നായി തുടങ്ങിയത്‌ അവരായിരുന്നു.

എന്നാൽ വാൽവെർദെയുടെ ആദ്യ ഗോളിൽ എല്ലാം തകർന്നു. റയൽ ഗോൾകീപ്പർ തിബ‍ൗ കുർട്ടോ നൽകിയ ലോങ്‌ പാസ്‌ വലതുപാർശ്വത്തിൽനിന്ന വാൽവെർദെയ്‌ക്ക്‌ പാകത്തിലായിരുന്നു. എതിർപ്രതിരോധക്കാരൻ നികോ ഒ റെയ്‌ലിയെയും ബോക്‌സിന്‌ പുറത്തേക്ക്‌ ഓടിയെത്തിയ സിറ്റി ഗോളി ജിയാൻലൂജി ദൊന്നരുമയെയും മറികടന്ന്‌ റയൽ ക്യാപ്‌റ്റൻ പന്ത്‌ വലയിലേക്ക്‌ പായിച്ചു. രണ്ടാം ഗോളിന്‌ അധികനേരം കാത്തിരിക്കേണ്ടിവന്നില്ല. നാല്‌ പ്രതിരോധക്കാരെ മറികടന്ന്‌ വിനീഷ്യസ്‌ ജൂനിയർ നീട്ടിയ പന്ത്‌ ഇടതുവശത്തുനിന്നും ഇടംകാൽ കൊണ്ട്‌ തൊടുത്തു. ഇതിനും സിറ്റി ഗോigh courtളിക്ക്‌ മറുപടിയുണ്ടായില്ല. ഇടവേളയ്‌ക്ക്‌ മുമ്പ്‌ ജയമുറപ്പിച്ച്‌ മൂന്നാം ഗോളുമെത്തി. ബോക്‌സിനകത്ത്‌ പതിനെട്ടുകാരൻ തിയാഗോ പിനർ നൽകിയ പാസ്‌ ബ്രാഹിം ഡയസ്‌ വാൽവെർദെയ്‌ക്ക്‌ നീട്ടി. സിറ്റിയുടെ മാർക്‌ ഗുയേഹിയുടെ മുന്നിലൂടെ പന്ത്‌ വെട്ടിച്ച്‌ ഇരുപത്തേഴുകാരൻ ഹാട്രിക്‌ പൂർത്തിയാക്കി.

വാൾട്ടർ പാൻഡിയാനിക്ക്‌ ശേഷം ചാമ്പ്യൻസ്‌ ലീഗിൽ ഹാട്രിക്‌ നേടുന്ന രണ്ടാമത്തെ ഉറുഗ്വേൻ താരമാണ്‌. ഇടവേളയ്‌ക്ക്‌ ശേഷവും റയൽ ആധിപത്യം തുടർന്നു. ദൊന്നരുമ വിനീഷ്യസിനെ വീഴ്‌ത്തിയതിന്‌ പെനൽറ്റി ലഭിച്ചു. ലീഡുയർത്താനുള്ള ശ്രമം പക്ഷേ ദാ, വാൽവെർദെ: റയൽ മാഡ്രിഡിന്‌ മുന്നിൽ തകർന്നടിഞ്ഞ്‌ മാഞ്ചസ്‌റ്റർ സിറ്റിവിനീഷ്യസ്‌ പാഴാക്കി. കിക്ക്‌ ദൊന്നരുമ രക്ഷപ്പെടുത്തി. മറുവശം ഹാലണ്ട്‌ ഉൾപ്പെടുന്ന സിറ്റി മുന്നേറ്റത്തെ റയൽ പ്രതിരോധം അച്ചടക്കത്തോടെ പൂട്ടി. 17ന്‌ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ്‌ രണ്ടാംപാദം. ക്വാർട്ടർ സാധ്യത നിലനിർത്താൻ ഈ പോരിൽ നാല്‌ ഗോളിനെങ്കിലും പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റിക്ക് ജയിക്കണം. പ്രീമിയർ ലീഗിൽ രണ്ടാംസ്ഥാനത്താണ് ടീം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home