Deshabhimani

print edition സൂപ്പർ ലീഗ്‌ കേരള; കാലിക്കറ്റ് സെമിയിൽ

s

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്--റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസ് പ്രതിരോധത്തെയും ഗോൾകീപ്പർ സത്യജിത്ത് ബോറോയെയും മറികടന്ന് 
കാലിക്കറ്റ് എഫ്‌സിയുടെ ലിയനാർഡോ ഡേവിഡ് ഗോൾ നേടുന്നു /ഫോട്ടോ: അരുൺ അശോക്

വെബ് ഡെസ്ക്

Published on Nov 08, 2026, 10:52 PM | 1 min read

തിരുവനന്തപുരം: സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ സെമി ടിക്കറ്റെടുക്കുന്ന ആദ്യ ടീമായി കാലിക്കറ്റ്‌ എഫ്‌സി.തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ 2–-1 ന് തോൽപ്പിച്ചാണ് കുതിപ്പ്. മാക്‌സിമിലിയാനോയും ലിയനാർഡോ ഡേവിഡും വിജയികൾക്കായി ഗോളടിച്ചു. കെ ശ്രീരാജ്‌ ആശ്വാസ ഗോൾ നേടി. ഏഴ് കളിയിൽ 17 പോയിന്റോടെ കാലിക്കറ്റ് ഒന്നാമത്‌ തുടർന്നു. എട്ട് പോയന്റുള്ള കൊമ്പൻസ് നാലാം സ്ഥാനത്താണ്‌.


തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലാം മിനിറ്റിൽതന്നെ കാലിക്കറ്റ് മുന്നിലെത്തി. കൊമ്പൻസ് ഗോളി സത്യജിത്, കാലിക്കറ്റ്‌ നായകൻ പ്രശാന്തിനെ ബോക്‌സിനുള്ളിൽ വീഴ്‌ത്തിയതിന്‌ റഫറി പെനൽറ്റി വിധിച്ചു. കിക്കെടുത്ത മാക്‌സിമിലിയാനോക്ക് പിഴച്ചില്ല. ആദ്യ പതിനഞ്ച് മിനിറ്റിനുള്ളിൽ നാല് അവസരങ്ങൾകൂടി ലഭിച്ചെങ്കിലും ഗോളായില്ല. ലിയനാർഡോ ഡേവിഡ് രണ്ട് സുവർണാവസരങ്ങൾ നഷ്‌ടപ്പെടുത്തി. മത്സരം അരമണിക്കൂർ പിന്നിട്ടതോടെ കനത്ത മഴ പെയ്‌തെങ്കിലും പോരാട്ടവീര്യം കുറഞ്ഞില്ല.


രണ്ടാം പകുതി തുടങ്ങിയ ഉടൻ മാക്‌സിമിലിയാനോയുടെ ഷോട്ട് കൊമ്പൻസിന്റെ പോസ്‌റ്റിൽ തട്ടി മടങ്ങി. 51-–ാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് ഉയർത്തി. മാക്‌സിമിലിയാനോയുടെ ക്രോസ് ലിയനാർഡോ ഡേവിഡ് വലയിലെത്തിച്ചു. കളി അവസാനിക്കാൻ എട്ട്‌ മിനിറ്റ്‌ ശേഷിക്കെ കൊമ്പൻസ് ഒരുഗോൾ മടക്കി. അർജുനിന്റെ പാസ് സ്വീകരിച്ച് ശ്രീരാജ്‌ ലക്ഷ്യം കണ്ടു. അടുത്ത കളി വെള്ളിയാഴ്‌ചയാണ്‌. കൊമ്പൻസ് എഫ്സി ഫോഴ്സ കൊച്ചിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ്‌ കളി. ഇരു ടീമുകളും ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ കൊച്ചി മൂന്ന് ഗോളിന്‌ ജയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home