Deshabhimani

പാങ്ങപ്പാറ കൊലപാതകം; ഉമറിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

pangappara murder
വെബ് ഡെസ്ക്

Published on Nov 08, 2026, 10:19 PM | 1 min read

കഴക്കൂട്ടം : ​​​പ്ലസ്‌ വൺ വിദ്യാർഥി അഭിറാമിന്റെ കൊലപാതക കേസിലെ രണ്ടാം പ്രതി ഉമർ മുഫ്താറിനെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു. പാങ്ങപ്പാറ പേരൂർ അങ്കണവാടിക്ക് സമീപത്തെ പറന്പിലാണ്‌ തെളിവെടുപ്പിനെത്തിച്ചത്‌. തെളിവെടുപ്പിനിടെ "താൻ ഇവിടെ വന്നിട്ടില്ലെന്നും അഭിറാമിനെ അറിയില്ലെന്നും ചെയ്യാത്ത കുറ്റത്തിനാണ്‌ തന്നെ പിടിച്ചുവച്ചിരിക്കുന്നതെന്നും കരഞ്ഞുകൊണ്ട്‌ ഉമർ മാധ്യമങ്ങളോട്‌ പറഞ്ഞു. ഞായറാഴ്ച പകലായിരുന്നു തെളിവെടുപ്പ്.


ഉച്ചയോടെ ശ്രീകാര്യം കല്ലംപള്ളിയിലെ വീട്ടിലും തെളിവെടുപ്പ് നടത്തി. സംഭവദിവസം ഉമർ മുഫ്താർ ധരിച്ച വസ്ത്രവും മൊബൈൽ ഫോണും കണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒന്നാം പ്രതിയായ പതിനേഴുകാരൻ മൊബൈൽ ഫോൺ ഉപേക്ഷിച്ചത്‌ എവിടെയാണെന്ന് തനിക്കറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഉമർ പറഞ്ഞു. ശനിയാഴ്ചയാണ്‌ രണ്ടാംപ്രതി ഉമറിനെയും മൂന്നാം പ്രതി ആനന്ദയെയും കസ്‌റ്റഡിയിൽ വാങ്ങിയത്‌. ഇരുവരും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന്‌ പൊലീസ് പറഞ്ഞു. ഉമറിനെ കഴക്കൂട്ടം എസിപി ഓഫീസിലും തുമ്പയിലും ആനന്ദയെ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലുമാണ്‌ ചോദ്യം ചെയ്തത്. കേസിലെ ഒന്നും നാലും പ്രതികളെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ ലഭിച്ചേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home