Deshabhimani

മിനിലോറി തട്ടി സൈക്കിളില്‍ സഞ്ചരിച്ച വിദ്യാര്‍ഥി മരിച്ചു

accident died
വെബ് ഡെസ്ക്

Published on Nov 08, 2026, 10:31 PM | 1 min read

ആലുവ : ട്യൂഷനുശേഷം സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥി മിനിലോറിയില്‍ തട്ടിവീണ് മരിച്ചു. പാനായിക്കുളം വലിയപറമ്പില്‍ അമാനുല്‍ ഹാരിസാണ്‌ (11) മരിച്ചത്. കടുങ്ങല്ലൂര്‍–എടയാര്‍ റോഡില്‍ ഞായർ രാവിലെ 9.30നായിരുന്നു അപകടം. ആലുവ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് അമാനുല്‍ ഹാരിസ്. ഓഞ്ഞിത്തോട് പാലത്തിനുസമീപത്തുവച്ചാണ്‌ മരംകയറ്റിവന്ന മിനിലോറിയില്‍ തട്ടിയത്‌.


റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരപരിക്കേറ്റ കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അതേസമയം, സൈക്കിള്‍ നിയന്ത്രണംവിട്ട് മറിഞ്ഞുവീണതാണോ ലോറിയിടിച്ച് സൈക്കിള്‍ മറിഞ്ഞതാണോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണത്തിലാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഖബറടക്കം നടത്തി. ബാപ്പ: റഫീഖ്. ഉമ്മ: ഹസീന. സഹോദരങ്ങള്‍: അമീന്‍, അഫ്ര (ഇരുവരും വിദ്യാർഥികൾ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home