ad
Deshabhimani

print edition ജർമൻ ലീഗ്: ബയേൺ കിരീടത്തിലേക്ക്‌

Bayern Munich

photo credit: FC Bayern München facebook

വെബ് ഡെസ്ക്

Published on Apr 13, 2026, 01:25 AM | 1 min read

 ബെർലിൻ: ജർമൻ ഫുട്‌ബോൾ ലീഗിൽ ബയേൺ മ്യൂണിക് കിരീടത്തിലേക്ക്‌. അഞ്ച്‌ റ‍ൗണ്ട്‌ ശേഷിക്കെ രണ്ടാമതുള്ള ബൊറൂസിയ ഡോർട്ട്‌മുണ്ടിനെക്കാൾ 12 പോയിന്റ്‌ മുന്നിലാണ്‌ ബയേൺ. സെന്റ്‌ പോളിയെ അഞ്ച്‌ ഗോളിനാണ്‌ തകർത്തത്‌. ഡോർട്ട്‌മുണ്ട്‌ ബയേർ ലെവർകൂസനോട്‌ ഒരു ഗോളിന്‌ തോറ്റു. ജർമൻ ലീഗിൽ ഗോളടി റെക്കോഡുമിട്ടു ബയേൺ. 29 കളിയിൽ 105 ഗോളാണ്‌ നേടിയത്‌. 1971–72ൽ കുറിച്ച സ്വന്തം റെക്കോഡാണ്‌ ബയേൺ തിരുത്തിയത്‌. ഫ്രാൻസ്‌ ബെക്കെൻബോവറും യെർദ്‌ മുള്ളറും ഉൾപ്പെട്ട സംഘമാണ്‌ ആ സീസണിൽ 100 ഗോൾ മറികടന്നത്‌. പോളിക്കെതിരെ ജമാൽ മുസിയാല, ലിയോൺ ഗൊറെസ്‌ക, മിച്ചേൽ ഒലീസെ, നിക്കോളാസ്‌ ജാക്‌സൺ, റാഫേൽ ഗുറെയ്‌റോ എന്നിവർ ലക്ഷ്യം കണ്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home