ലെെസൻസ് റദ്ദാക്കിയതിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് അപ്പീൽ നൽകും

കോഴിക്കോട്: ഐഎസ്‌എൽ ഫുട്‌ബോൾ കളിക്കാനുള്ള പ്രീമിയർ വൺ ലൈസൻസ് നഷ്ടമായ കേരള ബ്ലാസ്‌റ്റേഴ്‌സ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് (എഐഎഫ്‌എഫ്) അപ്പീൽ നൽകും. പിഴയടച്ച് ഐഎസ്‌എൽ കളിക്കാനാകും ടീമിന്. കഴിഞ്ഞ സീസണിലും ഇതായിരുന്നു അവസ്ഥ. അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്‌മയാണ് തിരിച്ചടിയായത്. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ ഹൈദരാബാദ് എഫ്‌സി, ഒഡിഷ എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മുഹമ്മദൻസ്, ചർച്ചിൽ ബ്രദേഴ്‌സ്, എഫ്‌സി ഗോവ, ഇന്റർ കാശി എന്നീ ക്ലബ്ബുകൾക്കും ലൈസൻസ് നിഷേധിച്ചിട്ടുണ്ട്. പഞ്ചാബ് എഫ്സിയാണ് ഉപാധികളില്ലാതെ ലെെസൻസ് നേടിയ ഏക ക്ലബ്. എല്ലാ ടീമുകളും പിഴയടച്ച് കളിക്കാനാണ് സാധ്യത.









0 comments