ദയയില്ലാതെ യുഎസ് കൗമാരം; ന്യൂ കാലിഡോണിയയെ തകർത്തത് 9-1ന്

USA   World Cup

Photo: AFP

വെബ് ഡെസ്ക്

Published on Sep 30, 2025, 08:21 AM | 1 min read

റാങ്കാഗ്വ: ഫിഫ അണ്ടർ 20 ലോകകപ്പിൽ തുടക്കക്കാരായ ന്യൂ കാലിഡോണിയ തകർത്ത് അമേരിക്ക. ഒന്നിനെതിരെ ഒമ്പത് ​ഗോളുകൾക്കാണ് വിജയം. ലോകകപ്പിലെ തുടക്കകാരായ ന്യൂ കാലിഡോണിയയ്ക്കെതി ഒരു ദയയും അമേരിക്കൻ കൗമാരം കാട്ടിയില്ല. കളിയുടെ തുടക്കം മുതൽ ​ഗോളടി തുടങ്ങി. ആദ്യ നാല് മിനിറ്റിൽ തന്നെ യുഎസ്എ രണ്ട് ​ഗോളിന്റെ ലീഡ് നേടി. ബെഞ്ചമിൻ ക്രെമാഷിയാണ് ടീമിനായി ​ഗോൾ കണ്ടെത്തിയത്.


ഏഴാം മിനിറ്റിൽ നിക്കോ സാകിരിസ് ഗോൾ നേടി. തുടർന്ന് നിശ്ചിത ഇടവേളകളിൽ യുഎസ്എ ​ലീഡ് ഉയർത്തി കൊണ്ടിരുന്നു. ആദ്യ പകുതിൽ മറുപടിയില്ലാത്ത ഏഴ് ​ഗോളുകളാണ് യുഎസ് നേടിയത്. ഇതിനിടയിൽ ബെഞ്ചമിൻ ക്രെമാഷി ഹാട്രികും തികച്ചു. ഫ്രാൻസിസ് വെസ്റ്റ്ഫീൽഡും (28), നോളൻ നോറിസും (35, 44) ആദ്യ പകുതിയിൽ ​ഗോൾ നേടി. രണ്ടാം പകുതിയിൽ ന്യൂ കാലിഡോണിയയെ ബഹുമാനിച്ചാണ് യുഎസ്എ കളിച്ചത്. മികച്ച അവസരങ്ങൾ മാത്രം ​ഗോളാക്കി മാറ്റി. 68-ാം മിനിറ്റിൽ താഹ ഹാബ്രൂണും 73-ാം മിനിറ്റിൽ കോൾ കാംബെല്ലും ​ഗോൾ നേടി. ന്യൂ കാലിഡോണിയയ്ക്കായി വാപേ സിമാനെയാണ് ​ആശ്വാസ ​ഗോൾ നേടിയത്. 70-ാം മിനിറ്റിലോ ​ഗോളോടെ സിമാനെ ചരിത്രത്തിന്റെ ഭാ​ഗമായി. ലോകകപ്പിൽ രാജ്യത്തിന്റെ ആദ്യ​ഗോളാണ് താരം തന്റെ പേരിൽ കുറിച്ചത്.


മറ്റ് മത്സരങ്ങളിൽ ഫ്രാൻസ് ദക്ഷിണാഫ്രിക്കയെയും നോർവെ നൈജീരിയയെയും കൊളംബിയ സൗദി അറേബിയയെയും പരാജയപ്പെടുത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home