ad
Deshabhimani

print edition ഒലീസെ തിളങ്ങി ; ബയേൺ 5 ലെയപ്സിഗ് 1

Bayern Munich
വെബ് ഡെസ്ക്

Published on Jan 19, 2026, 12:15 AM | 1 min read


ലെയ്‌പ്‌സിഗ്‌

പകരക്കാരൻ മൈക്കേൽ ഒലീസെയുടെ മികവിൽ തകർപ്പൻ ജയവുമായി ബയേൺ മ്യൂണിക്‌. ജർമൻ ഫുട്‌ബോൾ ലീഗിൽ ആർ ബി ലെയ്‌പിസിഗിനെ 5–1ന്‌ തരിപ്പണമാക്കി.


50 മിനിറ്റ്‌ വരെ ഒറ്റ ഗോളിന്‌ പിറകിലായിരുന്നു ബയേൺ. എന്നാൽ 38 മിനിറ്റിനുള്ളിൽ അഞ്ച്‌ ഗോളടിച്ച്‌ തിരിച്ചുവന്നു. ഒലീസെ ഒരു ഗോളടിക്കുകയും മൂന്നെണ്ണത്തിന്‌ അവസരമൊരുക്കുകയും ചെയ്‌തു. സെർജി നാബ്രി, ഹാരി കെയ്‌ൻ, ജേനാതൻ ടാ, അലെക്‌സാണ്ടർ പാവ്‌ലോവിച്ച്‌ എന്നിവരും ലക്ഷ്യം കണ്ടു. ബയേണിനായി ജമാൽ മുസിയാല കളത്തിലെത്തി. പരിക്കേറ്റ്‌ ആറ്‌ മാസം പുറത്തായിരുന്നു ഇ‍ൗ മധ്യനിരക്കാരൻ.


ലെയ്‌പ്‌സിഗിനായി റോമുലോ കാർദോസാണ്‌ ഗോൾ നേടിയത്‌. 18 കളിയിൽ 50 പോയിന്റാണ്‌ ഒന്നാമതുള്ള ബയേണിന്‌. ബൊറൂസിയ ഡോർട്ട്‌മുണ്ടാണ്‌ (39) രണ്ടാമത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home