print edition ബാലൻ ഡി ഓർ ഇന്ന്

പാരിസ് : ഈ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാര ജേതാവിനെ ഇന്നറിയാം. ലണ്ടനിൽ രാത്രി 1.30നാണ് പ്രഖ്യാപനം.
ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ, ലോകകപ്പ് ജേതാക്കളായ സ്പെയിനിന്റെ കൗമാര താരം ലമീൻ യമാൽ, ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ, അർജന്റീനയുടെ മുൻ ക്യാപ്റ്റൻ ലയണൽ മെസി, സ്പാനിഷ് ക്യാപ്റ്റൻ റോഡ്രി എന്നിവരാണ് സാധ്യത പട്ടികയിൽ. വനിതകളിൽ സ്പെയിനിന്റെ ഐത്താൻ ബോൺമാട്ടി, അലെക്സിയ പുട്ടെല്ലാസ് എന്നിവരാണ് സാധ്യതാകളിൽ മുന്നിൽ.








0 comments