കേരളത്തെ ആര്യശ്രീ നയിക്കും


Sports Desk
Published on Sep 04, 2025, 03:00 AM | 1 min read
കോഴിക്കോട്
ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാന്പ്യൻഷിപ് യോഗ്യതാ റൗണ്ടിനുള്ള കേരള ടീമിനെ പ്രതിരോധക്കാരി എസ് ആര്യശ്രീ നയിക്കും. ഇന്ത്യൻ താരം പി മാളവിക ടീമിലുണ്ട്. പാലക്കാട് വടക്കഞ്ചേരി ടിഎംകെ അരീനയിലാണ് യോഗ്യതാ റൗണ്ട്. ഗ്രൂപ്പിൽ 11ന് ആൻഡമാൻ നിക്കോബറുമായാണ് ആദ്യ കളി. 13ന് തമിഴ്‌നാടിനെയും 15ന് പുതുച്ചേരിയെയും നേരിടും. ഗ്രൂപ്പ് ജേതാക്കൾ ഫൈനൽ റൗണ്ടിലേക്ക് മുന്നേറും. 20 അംഗ ടീമിന്റെ പരിശീലക മുൻ രാജ്യാന്തര താരമായ ബെന്റില ഡിക്കോത്തയാണ്.
കേരള ടീം–എസ് ആര്യശ്രീ (ക്യാപ്‌റ്റൻ), വി വിനീത, വി ആരതി, തീർത്ഥ ലക്ഷ്‌മി, ജിഷില ഷിബു, കെ സാന്ദ്ര, ലക്ഷ്‌മി പ്രിയ, കീർത്തി സുരേഷ്, ഭാഗ്യ വിനോദ്, എം ആർ അശ്വിനി, എം അൽഫോൻസിയ, അലീന ടോണി, പി മാളവിക, കെ മാനസ, സെറ മേരി തോമസ്, എം പി ഗ്രീഷ്‌മ, ജെഎസ് ജെസി, ഷിൽജി ഷാജി, ടി സൗപർണിക, ഡി മീനാക്ഷി.









0 comments