ad
Deshabhimani

print edition അഴ്‌സണൽ സെമിയിൽ

Arsenal Fc

കെപ അരിസബാലഗ

വെബ് ഡെസ്ക്

Published on Dec 25, 2025, 12:00 AM | 1 min read


ലണ്ടൻ

ഗോൾകീപ്പർ കെപ അരിസബാലഗയുടെ മികവിൽ അഴ്‌സണൽ ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്‌ ഫുട്‌ബോൾ സെമിയിൽ. ഷൂട്ട‍ൗട്ട്‌ വരെ നീണ്ട പോരിൽ ക്രിസ്റ്റൽ പാലസിനെ 8–7ന്‌ തോൽപ്പിച്ചു. നിശ്ചിതസമയം സ്‌കോർ 1–1 ആയിരുന്നു. പിന്നാലെ കളി നേരിട്ട്‌ ഷൂട്ട‍ൗട്ടിലേക്ക്‌ കടക്കുകയായിരുന്നു.


ഇരുടീമുകളും കൃത്യമായി പന്ത്‌ വലയിൽ എത്തിച്ചതോടെ ഷൂട്ട‍ൗട്ട്‌ നീണ്ടു. ഒടുവിൽ പാലസിന്റെ മാക്‌സെൻസ്‌ ലാക്രോയിസെടുത്ത എട്ടാം പെനൽറ്റി കെപ തടഞ്ഞു. സെമിയിൽ ചെൽസിയാണ്‌ അഴ്‌സണലിന്റെ എതിരാളി. ജനുവരി 14നും ഫെബ്രുവരി മൂന്നിനുമാണ്‌ ഇരുപാദ സെമി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home