ബ്രൂണോ ഗ്വിമറെഷെയ്ക്ക് അവസരം നൽകിയത് നെയ്മറും റാഫിഞ്ഞയും കളിക്കളത്തിൽ ഇല്ലാതിരുന്നതിനാൽ എന്ന് ആഞ്ചലോട്ടി

കടപ്പാട് Reuters
ന്യൂയോർക്ക്: ബ്രസീൽ ഫുട്ബോൾ ടീമിൽ മൂന്നാമത്തെ പെനാൽറ്റി ടേക്കറായിരുന്നു ബ്രൂണോ ഗ്വിമറെഷെന്ന് കോച്ച് ആഞ്ചലോട്ടി. നെയ്മറും റാഫിഞ്ഞയും മൈതാനത്തില്ലാതിരുന്നതാണ് ഗ്വിമറെഷിന് പെനാൽറ്റി അവസരം ലഭിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. 2026 ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ബ്രസീൽ ടീമിലെ പെനാൽറ്റി തീരുമാനത്തിൽ വിശദീകരണവുമായി പരിശീലകൻ കാർലോ ആഞ്ചലോട്ടി രംഗത്തെത്തിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ലീഡെടുക്കാനുള്ള സുവർണാവസരം നഷ്ടപ്പെടുകയായിരുന്നു. ബ്രൂണോ ഗ്വിമറെഷിന്റെ ഷോട്ട് നോർവെ ഗോൾകീപ്പർ ഒർജൻ നൈലൻഡ് ഗംഭീരമായി സേവ്ചെയ്ത് തട്ടി പുറത്താക്കി. റയൽ മാഡ്രിഡിനായി പെനാൽറ്റികളെടുത്ത് പരിചയമുള്ള വിനീഷ്യസ് ജൂനിയർ ആ സമയത്ത് കളത്തിലുണ്ടായിരുന്നു.
രണ്ടാം പകുതിയിൽ എർലിങ് ഹാലൻഡ് നേടിയ ഇരട്ട ഗോളുകളിലൂടെ നോർവേ മത്സരത്തിൽ ആധിപത്യം നേടി. ഇൻജുറി ടൈമിൽ നെയ്മർ നേടിയ പെനാൽറ്റി ഗോളായിരുന്നു മത്സരത്തിലെ ബ്രസീലിന്റെ ഏക ഗോൾ. നെയമറെ നേരത്തെ കളത്തിൽ ഇറക്കാത്തതും ആരാധകരുടെ നിരാശയ്ക്ക് ഇടയാക്കിയിരുന്നു.











0 comments