ലോകകപ്പ് യോഗ്യത: ഡച്ചിന് ഇന്ന് മാൾട്ട


Sports Desk
Published on Oct 09, 2025, 12:07 AM | 1 min read
ആംസ്‌റ്റർഡാം
ലോകകപ്പ് ഫുട്‌ബോൾ യോഗ്യതയ്‌ക്കായുള്ള യൂറോപ്പിലെ നിർണായക പോരാട്ടങ്ങൾ ഇന്നുമുതൽ. വമ്പൻ ടീമുകളിൽ പലതും ഇൗമാസം നടക്കുന്ന മത്സരങ്ങളിൽ യോഗ്യത നേടും.
നെതലർലൻഡ്‌സ് ഇന്ന് മാൾട്ടയെ നേരിടും. ക്രൊയേഷ്യക്ക് ഇന്ന് ചെക്ക് റിപ്പബ്ലിക്കാണ് എതിരാളി. ബെലാറസ് x ഡെൻമാർക്ക്, ഓസ്‌ട്രിയ x സാൻ മരീനോ എന്നീ മത്സരങ്ങളും ഇന്ന് നടക്കും.
ഗ്രൂപ്പ് ജിയിൽ പത്ത് പോയിന്റുമായി നെതർലൻഡ്‌സാണ് ഒന്നാമത്. രണ്ടാമതുള്ള പോളണ്ടിനും ഇത്രതന്നെ പോയിന്റാണ്. ഡച്ചിന് ഒരു മത്സരം കുറവാണ്. മാൾട്ടയെ തോൽപ്പിച്ചാൽ ലീഡ് ഉയർത്താം.
എൽ ഗ്രൂപ്പിൽ ക്രൊയേഷ്യയും ചെക്കും തമ്മിലാണ് ഒന്നാംസ്ഥാനത്തിനായുള്ള പോര്. ഇരു ടീമുകൾക്കും 12 വീതം പോയിന്റാണ്. ഗോൾ വ്യത്യാസത്തിൽ ക്രൊയേഷ്യ മുന്നിൽനിൽക്കുന്നു. ഇന്ന് ജയിക്കുന്ന ടീമിന് ഒറ്റയ്‌ക്ക് ലീഡാകും.
നാളെ ഫ്രാൻസ് അസെർബയ്‌ജാനെയും ജർമനി ലക്‌സംബർഗിനെയും നേരിടും. ഇറ്റലി ശനിയാഴ്‌ച നടക്കുന്ന നിർണായക മത്സരത്തിൽ എസ്‌തോണിയയുമായി കളിക്കും.









0 comments