ad
Deshabhimani

print edition ലോക ടെസ്റ്റ് പോയിന്റ് പട്ടിക: ഇന്ത്യക്ക്‌ കടുക്കും

Indian team
വെബ് ഡെസ്ക്

Published on Aug 28, 2026, 12:00 AM | 1 min read

കൊളംബോ: ലോക ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ ചാന്പ്യൻഷിപ്പ്‌ പോയിന്റ്‌ പട്ടികയിൽ ഇന്ത്യ അഞ്ചാമത് തുടർന്നു. രണ്ടാം ടെസ്‌റ്റിലെ സമനിലയോടെ ഇന്ത്യക്ക്‌ എട്ട്‌ പോയിന്റാണ്‌ നഷ്ടമായത്‌. 16 പോയിന്റുമായി അവസാനിപ്പിച്ച ശുഭ്‌മാൻ ഗില്ലിനും സംഘത്തിനും 51.52 ആണ്‌ പോയിന്റ്‌ ശതമാനം. 80 ശതമാനവുമായി ഓസ്‌ട്രേലിയ ഒന്നാമതും 75 പോയിന്റ്‌ ശതമാനമുള്ള ദക്ഷിണാഫ്രിക്ക രണ്ടാമതും നിൽക്കുന്നു. ന്യൂസിലൻഡ്‌ (72.22), ബംഗ്ലാദേശ്‌ (55.56) ടീമുകളും ഇന്ത്യക്ക്‌ മുന്നിലാണ്‌. ശ്രീലങ്ക (33.33) ആറാംസ്ഥാനത്താണ്‌.


ഇന്ത്യക്ക്‌ ഏഴ്‌ ടെസ്‌റ്റാണ്‌ ഇനി ശേഷിക്കുന്നത്‌. അതിൽ രണ്ടെണ്ണം ന്യൂസിലൻഡിലാണ്‌. ഓസ്‌ട്രേലിയക്കെതിരായ അഞ്ച്‌ ടെസ്‌റ്റ്‌ സ്വന്തം തട്ടകത്തിലാണ്‌. എല്ലാ മത്സരവും ജയിച്ചാലും ഫൈനൽ ഉറപ്പില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home