print edition വനിതാ പ്രീമിയർ ലീഗ് ; അനായാസം ബംഗളൂരു

ഗ്രേസ് ഹാരിസ്
മുംബൈ
വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. യു പി വാരിയേഴ്സിനെ ഒമ്പത് വിക്കറ്റിന് തരിപ്പണമാക്കി. 144 റൺ വിജയലക്ഷ്യം പിന്തുടർന്ന ബംഗളൂരു 47 പന്ത് ബാക്കിനിൽക്കെ ജയം പിടിച്ചു. ഓപ്പണർമാരായ ഗ്രേസ് ഹാരിസിന്റെയും (40 പന്തിൽ 85) ക്യാപ്റ്റൻ സ്--മൃതി മന്ദാനയുടെയും (32 പന്തിൽ 47*) വെടിക്കെട്ട് ബാറ്റിങ്ങാണ് തുണയായത്. സ്കോർ: യു പി 143/5 ബംഗളൂരു 145/1 (12.1). ബംഗളൂരുവിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.
അനായാസമായിരുന്നു ബംഗളൂരുവിന്റെ ബാറ്റിങ്. ഗ്രേസ് തുടക്കത്തിൽതന്നെ കത്തിക്കയറി. അഞ്ച് സിക്സറും പത്ത് ഫോറും ഓസ്ട്രേലിയക്കാരി പായിച്ചു. സ്--മൃതിയാകട്ടെ ഒമ്പത് ഫോർ നേടി.
ഒമ്പതാം ഓവറിൽ 50 റണ്ണിന് അഞ്ച് വിക്കറ്റ് നഷ്ടമായ യു പിയെ ദീപ്തി ശർമയും ഡീൻഡ്ര ഡോട്ടിനും ചേർന്നെടുത്ത 93 റണ്ണാണ് കാത്തത്. ഇരുവരും പുറത്തായില്ല. ഇന്ത്യൻ ഓൾറൗണ്ടറായ ദീപ്തി 35 പന്തിൽ 45 റണ്ണെടുത്തു. അഞ്ച് ഫോറും ഒരു സിക്‌സറും അടിച്ചു. വിൻഡീസ് താരമായ ഡോട്ടിൻ 37 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സറുമടക്കം 40 റൺ നേടി.










0 comments