മുംബൈ–ഗുജറാത്ത് എലിമിനേറ്റർ: ബംഗളൂരുവിന് ജയം, ഡൽഹി ഫൈനലിൽ

ബ്രാബോൺ: ജയത്തോടെ ഫൈനലിൽ കടക്കാനുള്ള മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷ പൊലിഞ്ഞു. വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ അവസാന കളിയിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് തോറ്റു. 11 റണ്ണിനാണ് തോൽവി. ഇതോടെ ഒന്നാം സ്ഥാനം ഉറപ്പാക്കിയ ഡൽഹി ക്യാപിറ്റൽസ് നേരിട്ട് ഫൈനലിൽ കടന്നു. മുംബൈക്ക് ഗുജറാത്ത് ജയന്റ്‌സുമായി എലിമിനേറ്റർ കളിക്കണം.
ജയിക്കുന്ന ടീം ഫൈനലിൽ ഡൽഹിയുമായി കളിക്കും.
നാളെയാണ് മുംബൈ x ഗുജറാത്ത് പ്ലേ ഓഫ്. ഫൈനൽ 15നാണ്.
മുംബൈക്കെതിരെ മൂന്നിന് 199 റണ്ണാണ് ബംഗളൂരു അടിച്ചുകൂട്ടിയത്. ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന (37 പന്തിൽ 53), എല്ലിസെ പെറി (38 പന്തിൽ 49*), റിച്ച ഘോഷ് (22 പന്തിൽ 36), ജോർജിയ വെർഹാം (10 പന്തിൽ 31*) എന്നിവരാണ് മികച്ച സ്‌കോറൊരുക്കിയത്. മറുപടി ബാറ്റിങ്ങിൽ മുംബൈയുടെ പോരാട്ടം ഒമ്പതിന് 188ൽ അവസാനിച്ചു.
നാത് സ്‌കീവർ ബ്രുന്റ് (35 പന്തിൽ 69) ആണ് ടോപ് സ്‌കോറർ. മലയാളി താരം സജന സജീവൻ അവസാന ഓവറിൽ രണ്ട് സിക്‌സറുകളുമായി പ്രതീക്ഷ നൽകിയെങ്കിലും പെറിയുടെ മികവിൽ ബംഗളൂരു ജയം കണ്ടു. സജന 12 പന്തിൽ 23 റണ്ണെടുത്ത് പുറത്തായി. രണ്ട് സിക്‌സറും ഒരു ഫോറും.










0 comments