ad
Deshabhimani

print edition മുംബെെ കസറി

harman

മുംബെെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ബാറ്റിങ്

വെബ് ഡെസ്ക്

Published on Jan 13, 2026, 11:08 PM | 1 min read


മുംബൈ

വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ മുംബെെ ഇന്ത്യൻസിന് മിന്നുംജയം. തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടെത്തിയ ഗുജറാത്ത് ജയന്റ്‌സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു.


എതിരാളി ഉയർത്തിയ 193 റണ്ണിന്റെ കൂറ്റൻ വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെ മറികടന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (43 പന്തിൽ 71*) നികോള കാരിയുമാണ് (23 പന്തിൽ 38*) മുംബൈയെ ഉയർത്തിയത്.


സ്കോർ: ഗുജറാത്ത് 192/5 മുംബെെ 193/3 (19.2)


ഹർമൻപ്രീത് രണ്ട് സിക്--സറും ഏഴ് ഫോറും നേടി. ലീഗിൽ 1000 റണ്ണും തികച്ചു ക്യാപ്റ്റൻ. കാരിക്ക് ആറ് ബൗണ്ടറികളുണ്ട്. അമൻജോത് കൗർ 26 പന്തിൽ 40 റണ്ണുമടിച്ചു.


ഗുജറാത്തിനായി ജോർജിയ വെയർഹാമും (43) ഭാരതി ഫുൽമാലിയും (36) ബെത്ത് മൂണിയും (33), കനിക അഹൂജയും (35) തിളങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home