ad
Deshabhimani

print edition മുംബൈയെ വീഴ്ത്തി ഡൽഹി

delhicapitals
വെബ് ഡെസ്ക്

Published on Jan 21, 2026, 02:45 AM | 1 min read


വഡോദര

വനിതാ പ്രീമിയർ ലീഗ്‌ ട്വന്റി20 ക്രിക്കറ്റിൽ മുംബെെ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റ് ജയം. 155 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി ഒരോവർ ശേഷിക്കെ ജയം സ്വന്തമാക്കി. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് 37 പന്തിൽ 51 റണ്ണുമായി പുറത്താകാതെ നിന്നു. 28 പന്തിൽ 46 റണ്ണെടുത്ത ലിസെല്ലെ ലീയും തിളങ്ങി.


മുംബൈ ഇന്ത്യൻസ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തിലാണ് 154 റണ്ണെടുത്തത്. 45 പന്തിൽ 65 റണ്ണടിച്ച്‌ പുറത്താകാതെനിന്ന ഇംഗ്ലീഷ്‌ താരം നാറ്റ്‌ സ്‌കീവർ ബ്രുന്റാണ്‌ പൊരുതാനുള്ള സ്‌കോർ നൽകിയത്‌. ആറ്‌ ഫോറും രണ്ട്‌ സിക്‌സറും ഇന്നിങ്സിന്‌ അകമ്പടിയായി.


ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ ക‍ൗർ 33 പന്തിൽ 41 റണ്ണുമായി പിന്തുണച്ചു. ഓപ്പണറായി ഇറങ്ങിയ മലയാളി താരം എസ്‌ സജന ഒമ്പത്‌ റണ്ണുമായി മടങ്ങി. ഡൽഹിക്കായി സ്‌പിന്നർ ശ്രീചരണി മൂന്ന്‌ വിക്കറ്റെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home