വനിതാ ലോകകപ്പിന് 50 ദിവസം ; സെപ്‌തംബർ 30ന് തുടക്കം

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനരികെ അംബാസിഡർമാരായ യുവരാജ് സിങ്, മിതാലി രാജ്, ഇന്ത്യൻ താരങ്ങളായ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് എന്നിവർ

Sports Desk
Published on Aug 12, 2025, 12:00 AM | 1 min read
മുംബൈ
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇനി 50 നാൾകൂടി. സെപ്‌തംബർ 30ന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തോടെയാണ് തുടക്കം. ബംഗളൂരുവിലാണ് ഉദ്‌ഘാടന മത്സരം. ഇന്ത്യയും ലങ്കയുമാണ് ആതിഥേയർ. എട്ട് ടീമുകളും 31 മത്സരവുമാണുള്ളത്. നവംബർ രണ്ടിനാണ് ഫൈനൽ.
രണ്ട് തവണ റണ്ണറപ്പായ ഇന്ത്യക്ക് ഇതുവരെ കിരീടം നേടാനായിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ സെമി കാണാതെ മടങ്ങുകയായിരുന്നു. ഹർമൻപ്രീത് കൗറാണ് ക്യാപ്‌റ്റൻ. മുപ്പത്താറുകാരിയായ ഹർമൻപ്രീതിന് അവസാന അവസരമാണ്. ഇൗവർഷം മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. 11 ഏകദിനത്തിൽ ഒമ്പതും ജയിച്ചു. അവസാനമായി ഇംഗ്ലണ്ടുമായുള്ള പരമ്പര 2–1ന് സ്വന്തമാക്കി. രണ്ടാം റാങ്കുകാരാണ് ഇംഗ്ലണ്ട്.










0 comments