മഹാനഗരം, മഹാസ്വപ്നം
print edition വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ; കന്നിക്കിരീടം തേടി ഇന്ത്യ

ഇന്ത്യൻ ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറും ദക്ഷിണാഫ്രിക്കൻ ക്യാപ്‌റ്റൻ ലോറ വൂൾവാർഡ്‌റ്റും ലോകകപ്പിനൊപ്പം
നവി മുംബൈ
ചരിത്രത്തിന് അരികെയാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം. കൈ തൊടാവുന്ന അകലത്തിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പുണ്ട്. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ ഞായറാഴ്‌ച പകൽ മൂന്നിന് നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളി. ഇരുടീമുകളും ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല. ഏഴ് തവണ ലോക ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ സെമിയിൽ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്.
മറുവശത്ത്, ദക്ഷിണാഫ്രിക്ക നാല് തവണ കിരീടം നേടിയ ഇംഗ്ലണ്ടിനെ മറികടന്നു.
ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീം ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മൂന്ന് കളി ജയിച്ചാണ് തുടങ്ങിയത്. ശേഷം തുടർച്ചയായ മൂന്ന് തോൽവി വഴങ്ങി പുറത്താകലിന്റെ വക്കിലായി.
ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് കീഴടങ്ങി. ഒടുവിൽ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് സെമി ഉറപ്പിക്കുകയായിരുന്നു.ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന, ഓസീസിനെതിരായ സെമിയിൽ ജയമൊരുക്കിയ ജെമീമ റോഡ്രിഗസ് എന്നിവരാണ് ബാറ്റിങ് നിരയിലെ പ്രധാനികൾ. ഓൾ റൗണ്ടർ ദീപ്‌തി ശർമയുടെ പ്രകടനം നിർണായകമാകും.
ഇന്ത്യൻ കരുത്ത്
പരിചയസന്പത്തുള്ള ബാറ്റിങ് നിര
സ്‌പിന്നർമാരുടെ മികവ്
സ്വന്തം തട്ടകമെന്ന ആനുകൂല്യം
ദൗർബല്യം
എളുപ്പത്തിൽ തകരുന്ന വാലറ്റം
തെളിയാത്ത പേസർമാർ
നിർണായക ഘട്ടങ്ങളിലെ പതർച്ച
ദ.ആഫ്രിക്കൻ കരുത്ത്
ലോറ വൂൾവാർഡ്‌റ്റിന്റെ റണ്ണടി
ഓൾ റൗണ്ടർമാരുടെ മികച്ച നിര
വാലറ്റത്തെ ബാറ്റിങ് നിര
ദൗർബല്യം
സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനം
സ്‌പിന്നർമാർക്കെതിരെ മികച്ച റെക്കോഡില്ല
വാലറ്റത്തെ അമിതമായി ആശ്രയിക്കുന്നു
റണ്ണടിക്കാർ
ലോറ വൂൾവാർഡ്‌റ്റ് (ദക്ഷിണാഫ്രിക്ക) 470
സ്‌മൃതി മന്ദാന (ഇന്ത്യ) 389
ആഷ്‌ലി ഗാർഡ്‌നർ (ഓസ്‌ട്രേലിയ) 328
വിക്കറ്റ് വേട്ടക്കാർ
അന്നബെൽ സതർലാൻഡ് (ഓസ്‌ട്രേലിയ) 17
ദീപ്‌തി ശർമ (ഇന്ത്യ) 17
സോഫി എക്ലസ്‌റ്റോൺ (ഇംഗ്ലണ്ട്) 16
ഫൈനലിലേക്കുള്ള വഴി
ഇന്ത്യ
ശ്രീലങ്കക്കെതിരെ 59 റൺ ജയം
പാകിസ്ഥാനെതിരെ 88 റൺ ജയം
ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റ് തോൽവി
ഓസ്‌ട്രേലിയയോട് മൂന്ന് വിക്കറ്റ് തോൽവി
ഇംഗ്ലണ്ടിനോട് നാല് റൺ തോൽവി
ന്യൂസിലൻഡിനെതിരെ 53 റൺ ജയം
ബംഗ്ലാദേശ് കളി മഴ കാരണം ഉപേക്ഷിച്ചു
സെമി: ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റ് ജയം
ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ടിനോട് 10 വിക്കറ്റ് തോൽവി
ന്യൂസിലൻഡിനെതിരെ ആറ് വിക്കറ്റ് ജയം
ഇന്ത്യക്കെതിരെ മൂന്ന് വിക്കറ്റ് ജയം
ബംഗ്ലാദേശിനെതിരെ മൂന്ന് വിക്കറ്റ് ജയം
ശ്രീലങ്കക്കെതിരെ 10 വിക്കറ്റ് ജയം
പാകിസ്ഥാനെതിരെ 150 റൺ ജയം
ഓസ്‌ട്രേലിയയോട് ഏഴ് വിക്കറ്റ് തോൽവി
സെമി: ഇംഗ്ലണ്ടിനെതിരെ 125 റൺ ജയം.











0 comments