വനിതാ ഏകദിന ക്രിക്കറ്റ്
print edition ജയിക്കണം ഇന്ത്യക്ക്

ഇന്ത്യൻ ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ പരിശീലനത്തിനിടയിൽ
നവി മുംബൈ
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് ജീവൻമരണ പോരാട്ടത്തിന്. സെമി പ്രതീക്ഷ നിലനിർത്താൻ ന്യൂസിലൻഡിനെതിരെ ജയം അനിവാര്യം. നവി മുംബൈയിലെ ഡി വൈ പാട്ടിൽ സ്‌റ്റേഡിയത്തിൽ പകൽ മൂന്നിനാണ് കളി. അവസാന മൂന്ന് കളിയും തോറ്റ ഇന്ത്യ അഞ്ച് കളിയിൽ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾ സെമി ഉറപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി ഇന്ത്യയും ന്യൂസിലൻഡുമുണ്ട്. ഇരുടീമുകൾക്കും ഒരേ പോയിന്റാണ്. ഇന്ന് ജയിക്കുന്നവർക്ക് മേധാവിത്വം ലഭിക്കും. ഒറ്റ കളി കൂടി ബാക്കിയുണ്ട്.
ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്‌മയാണ് ഇന്ത്യ നേരിടുന്ന പ്രശ്‌നം. മധ്യനിരയ്‌ക്ക് കരുത്തുപോര. ബാറ്റിൽ സ്‌മൃതി മന്ദാനയും പന്തിൽ ദീപ്‌തി ശർമയുമാണ് മികവ് കാട്ടുന്നത്. ഇംഗ്ലണ്ടിനെതിരെ അവസാന മത്സരത്തിൽ ജയം തുലയ്‌ക്കുകയായിരുന്നു. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുത്തി. കളി ജയിപ്പിക്കാൻ പോന്ന ബാറ്ററും ഇല്ലാതായി.
പാകിസ്ഥാനെ മഴനിയമക്കളിയിൽ 150 റണ്ണിന് തകർത്ത് ദക്ഷിണാഫ്രിക്ക മുന്നേറി. ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് മറികടന്ന് ഓസ്‌ട്രേലിയ ഒന്നാമതെത്തി.










0 comments