സന്തോഷത്തിന്റെ ബൗണ്ടറി കടന്ന് കുടുംബം

വയനാട് കൽപ്പറ്റ ഗ്രാമത്തുവയലിലെ വീട്ടിൽ ജോഷിതയുടെ അമ്മ ശ്രീജയും സഹോദരി ജോഷ്‌നയും ഇന്ത്യൻ വിജയം ആഘോഷിക്കുന്നു

സ്വന്തം ലേഖകൻ
Published on Feb 03, 2025, 04:01 AM | 1 min read
കൽപ്പറ്റ: ലോകകപ്പ് ഫൈനലിൽ വി ജെ ജോഷിതയുടെ കളി ടെലിവിഷനിൽ കണ്ട സന്തോഷത്തിലാണ് കുടുംബം. വയനാട് കൽപ്പറ്റ ഗ്രാമത്തുവയലിലെ വീട്ടിൽ അമ്മ ശ്രീജയും സഹോദരി ജോഷ്‌നയുമാണ് ഉണ്ടായിരുന്നത്. തൊഴിലാളിയായ അച്ഛൻ ജോഷി ജോലി സംബന്ധമായി പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറിന് ഒതുക്കിയപ്പോൾത്തന്നെ വിജയപ്രതീക്ഷയിലായിരുന്നു കുടുംബം. വിജയനിമിഷം പിറന്നതോടെ ജോഷിതയെ വിളിച്ച് ശ്രീജ ആഹ്ലാദം പങ്കിട്ടു.
ലോകകപ്പ് കൈയിൽ
പിടിച്ചുനിൽക്കുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. അഭിമാനത്തോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. എല്ലാവർക്കും നന്ദി.
വി ജെ ജോഷിത
‘മോൾ ലോകകപ്പിനുള്ള ടീമിൽ ഇടംകണ്ടെത്തിയതുതന്നെ വലിയ സന്തോഷമായിരുന്നു, ഇപ്പോഴിതാ ലോകകപ്പും. ഇതിൽ കൂടുതൽ എന്ത് വേണം. കേരള ക്രിക്കറ്റ് അസോസിയേഷനോടും കൃഷ്‌ണഗിരി അക്കാദമിയോടും പരിശീലകരോടുമെല്ലാം നന്ദി'-ശ്രീജ പറഞ്ഞു.
ജോഷിതയുടെ നേട്ടത്തിൽ സന്തോഷത്തേക്കാൾ അഭിമാനമാണെന്ന് സഹോദരി ജോഷ്ന പറഞ്ഞു. ‘എന്നേക്കാൾ ഇളയതാണെങ്കിലും അവൾ എല്ലാം കൂളായി കാണും. ഇന്ത്യൻ സീനിയർ ടീമിലും അവൾക്ക് കളിക്കാൻ കഴിയട്ടെ'-സഹോദരി പറഞ്ഞു.









0 comments