യുഎസ് ഈ വർഷം നാടുകടത്തിയത് 3,258 ഇന്ത്യക്കാരെ

ന്യൂഡൽഹി : യുഎസ് 2009 മുതൽ നാടുകടത്തിയത് 18,822 ഇന്ത്യക്കാരെയെന്ന് വിദേശമന്ത്രി എസ് ജയശങ്കർ രാജ്യസഭയെ അറിയിച്ചു. 2025 ജനുവരി മുതൽ ഇതുവരെ 3,258 പേരെ ഇന്ത്യയിലേക്ക് നാടുകടത്തി. ഇതിൽ 2,032പേരെയും സാധാരണ യാത്രാവിമാനങ്ങളിലാണ് എത്തിച്ചത്. എന്നാൽ 1226 പേരെ എത്തിച്ചത് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെയും ബോർഡർ പ്രൊട്ടക്‍ഷന്റെയും ചാർട്ടേഡ് വിമാനങ്ങളിലും. 2023ൽ 617 പേരെയും 2024ൽ 1368 പേരെയും നാടുകടത്തി. മനുഷ്യക്കടത്ത് കേസുകൾ ഏറ്റവും കൂടുതൽ പഞ്ചാബിലാണെന്നും മന്ത്രി പറഞ്ഞു.
യുഎസ് ചാർട്ടേഡ് വിമാനങ്ങളിൽ ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായ ചങ്ങലയ്‌ക്കിട്ട് കൊണ്ടുവന്നത് വലിയ പ്രതിഷേധത്തിനിടെയാക്കിയിരുന്നു മനുഷ്യത്വരഹിതമായി ഇന്ത്യക്കാരെ കൊണ്ടുവരുന്നതിലെ കടുത്ത ആശങ്ക യുഎസിനെ അറിയിച്ചിട്ടുണ്ടന്നും ജയ്‍ശങ്കർ പറഞ്ഞു.








0 comments