പിഎസ്‍സി : പ്രമാണപരിശോധന

തിരുവനന്തപുരം : സംസ്ഥാന ജലഗതാഗത വകുപ്പിൽ വെൽഡർ (കാറ്റഗറി നമ്പർ 735/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് ഡിസംബർ 6 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ 8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).
കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 126/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പട്ടവർക്ക് ഡിസംബർ 08 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.








0 comments