print edition കേരളത്തിന് മിന്നുംജയം

അഹമ്മദാബാദ്: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന് തകർപ്പൻ ജയം. അവസാന പന്ത് വരെ നീണ്ട പോരിൽ എതിരാളി ഉയർത്തിയ 344 റണ്ണിന്റെ വിജയലക്ഷ്യം കേരളം മറികടന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 343 റണ്ണാണ് നേടിയത്. കരൺ ലാംബ (119*) സെഞ്ചുറി നേടി. മറുപടിയിൽ കേരളത്തിനായി ബാബ അപരാജിത്ത് 126 റണ്ണടിച്ചു. ഒരു വിക്കറ്റും ഇൗ ഓൾറൗണ്ടർക്കുണ്ട്. പത്താമനായെത്തിയ പേസർ ഏദെൻ ആപ്പിൾ ടോമാണ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ജയം സമ്മാനിച്ചത്. 18 പന്തിൽ പുറത്താകാതെ 40 റണ്ണടിച്ചു. അഞ്ച് സിക്‌സറും ഒരു ഫോറും ഇന്നിങ്‌സിലുണ്ട്. മൂന്നിന് ജാർഖണ്ഡുമായാണ് അടുത്ത കളി.










0 comments