ad
Deshabhimani

വൈറസുകളെ തടുക്കാൻ 'സൂപ്പർ ആന്റിജൻ വാക്സിൻ'; ചരിത്രനേട്ടവുമായി ശാസ്ത്രലോകം

ai

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 06, 2026, 06:39 AM | 1 min read

ലണ്ടൻ: ലോകമെമ്പാടും ഭീഷണിയുയർത്തുന്ന പകർച്ചവ്യാധികൾക്കും വൈറസ് വകഭേദങ്ങൾക്കും എതിരെ പ്രതിരോധം തീർക്കാൻ ശേഷിയുള്ള 'സൂപ്പർ ആന്റിജൻ വാക്സിൻ' വികസിപ്പിച്ച് ഗവേഷകർ. കേംബ്രിഡ്ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്.


ചരിത്രത്തിൽ ആദ്യമായാണ് കൃത്രിമബുദ്ധി (എഐ) ഉപയോഗിച്ച് രൂപകല്പന ചെയ്ത ഒരു വാക്സിൻ ഘടകം മനുഷ്യരിൽ വിജയകരമായി പരീക്ഷിക്കുന്നത്. വാക്സിൻ ശരീരത്തിന്റെ പ്രതിരോധശേഷി എത്രത്തോളം വർധിപ്പിക്കുന്നു എന്ന് കൂടുതൽ വ്യക്തമാക്കുന്നതിനായി ഏകദേശം 200 പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള രണ്ടാം ഘട്ട പഠനം ഇപ്പോൾ നടന്നു വരികയാണ്.


നിലവിലെ കോവിഡ് വകഭേദങ്ങൾക്ക് പുറമെ, ഭാവിയിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള വൈറസുകളെപ്പോലും നേരിടാൻ ഈ വാക്സിൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ അവകാശവാദം.


കോവിഡിന് പുറമെ സീസണൽ ഫ്ലൂ, പക്ഷിപ്പനി, എബോല തുടങ്ങിയ വൈറസുകൾക്കെതിരെയും എഐ ഉപയോഗിച്ചുള്ള വാക്സിൻ പരീക്ഷണങ്ങൾ മൃഗങ്ങളിൽ വിജയകരമായി നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.


വാ​​​​ക്സി​​​​ൻ നി​​​​ർ​​​​മാ​​​​ണ​​​രം​​​​ഗ​​​​ത്ത് എ​​​​ഐ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ വ​​​​ലി​​​​യൊ​​​​രു കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ട​​​​മാ​​​​ണെ​​​​ന്നും ഭാ​​​​വി​​​​യി​​​​ലെ മ​​​​ഹാ​​​​മാ​​​​രി​​​​ക​​​​ളെ മു​​​​ൻ​​​​കൂ​​​​ട്ടി ക​​​​ണ്ട് പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ഇ​​​​തു സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും ശാ​​​​സ്ത്ര​​​​ലോ​​​​കം വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home