print edition വിജയ് ഹസാരെ ; കർണാടകയും സൗരാഷ്‌ട്രയും സെമിയിൽ

ബംഗളൂരു
വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കർണാടകയും സൗരാഷ്‌ട്രയും സെമിയിൽ കടന്നു. കർണാടക ക്വാർട്ടറിൽ മുംബൈയെ 55 റണ്ണിന് കീഴടക്കി. മഴ നിയമപ്രകാരമാണ് വിജയിയെ നിശ്‌ചയിച്ചത്. കർണാടകക്കായി ദേവ്‌ദത്ത് പടിക്കലും (81) കരുൺ നായരും(74) പുറത്താകാതെനിന്നു.
സ്‌കോർ: മുംബൈ 254/8, കർണാടക 187/1(33)
സൗരാഷ്‌ട്ര 17 റണ്ണിന് ഉത്തർപ്രദേശിനെ പരാജയപ്പെടുത്തി. ക്യാപ്‌റ്റൻ ഹാർവിക് ദേശായ്(100) സെഞ്ചുറി നേടി. സ്‌കോർ: ഉത്തർപ്രദേശ് 310/8, സൗരാഷ്‌ട്ര 238/3(40.1). ഇൗ കളിയിലും മഴ നിയമം വേണ്ടിവന്നു. ഇന്ന് ക്വാർട്ടറിൽ ഡൽഹി വിദർഭയെയും പഞ്ചാബ് മധ്യപ്രദേശിനെയും നേരിടും.










0 comments