ad
Deshabhimani

കോഹ്ലി, രോഹിത്, രാഹുൽ തുടങ്ങിയവർ കളത്തിൽ

print edition താരപ്പൊലിമയിൽ 
വിജയ്‌ ഹസാരെ

vijay hasare trophy

ഡൽഹി ക്യാപ്റ്റൻ പന്തും (ഇടത്ത്) സഹതാരം കോഹ്ലിയും 
പരിശീലനത്തിനിടയിൽ

വെബ് ഡെസ്ക്

Published on Dec 24, 2025, 01:22 AM | 1 min read


ബംഗളൂരു

ആഭ്യന്തര ഏകദിന ക്രിക്കറ്റ്‌ ടൂർണമെന്റായ വിജയ്‌ ഹസാരെ ട്രോഫിയിൽ ഇത്തവണ സൂപ്പർ താരനിര. വിരാട്‌ കോഹ്‌ലി, രോഹിത്‌ ശർമ, സൂര്യകുമാർയാദവ്‌, കെഎൽ രാഹുൽ, സഞ്‌ജു സാംസൺ, ഋഷഭ്‌ പന്ത്‌ തുടങ്ങി ഇന്ത്യ ടീമിലെ പ്രമുഖരെല്ലാം ഇന്ന്‌ തുടങ്ങുന്ന ടൂർണമെന്റിൽ പങ്കെടുക്കും. പന്ത്‌ ക്യാപ്‌റ്റനായ ഡൽഹി ടീമിലാണ്‌ കോഹ്‌ലി. ആന്ധ്രയുമായാണ്‌ ആദ്യ കളി. രോഹിതും സൂര്യകുമാറുമുള്ള മുംബൈ എതിരാളിയായ സിക്കിമിനെ തവിടുപൊടിയാക്കാൻ സാധ്യതയുണ്ട്‌.


ദേശീയ ടീമിന്‌ കളിയില്ലാത്ത അവസരത്തിൽ താരങ്ങൾ ആഭ്യന്തര ടൂർണമെന്റുകൾ കളിക്കണമെന്ന്‌ ബിസിസിഐ വ്യക്തമാക്കിയിരുന്നു. രോഹൻ കുന്നുമ്മൽ ക്യാപ്‌റ്റനായ കേരള ടീമിൽ സഞ്‌ജു സാംസണിന്റെ സാനിധ്യം ആത്മവിശ്വാസം പകരും. ത്രിപുരയുമായാണ്‌ ആദ്യ മത്സരം.


ടൂർണമെന്റിൽ 32 ടീമുകളാണ്‌. നാല്‌ ഗ്രൂപ്പായി തിരിഞ്ഞാണ്‌ മത്സരം. കേരളത്തിന്റെ ഗ്രൂപ്പിൽ ത്രിപുരക്കുപുറമെ രാജസ്ഥാൻ, മധ്യപ്രദേശ്‌, കർണാടക, തമിഴ്‌നാട്‌, പുതുച്ചേരി, ജാർഖണ്ട്‌ ടീമുകളാണുള്ളത്‌.


എല്ലാ മത്സരങ്ങളും രാവിലെ ഒമ്പതിന്‌ തുടങ്ങും. സ്‌റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്‌സ്‌റ്റാറിലും തത്സമയം കാണാം. ജനുവരി 18ന്‌ ഫൈനൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home