print edition ഖവാജ വിരമിക്കുന്നു

സിഡ്‌നി
ഓസ്‌ട്രേലിയൻ ബാറ്റർ ഉസ്‌മാൻ ഖവാജ രാജ്യന്തര ക്രിക്കറ്റിൽനിന്നും വിരമിക്കുന്നു. നാളെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ആഷസ് ടെസ്റ്റ് ഓസീസ് കുപ്പായത്തിലെ അവസാന മത്സരമാണെന്ന് മുപ്പത്തൊമ്പതുകാരൻ പ്രഖ്യാപിച്ചു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കളി.
ഇതേ വേദിയിലാണ് 2011ൽ അരങ്ങേറ്റം കുറിച്ചത്. അതും ആഷസിലായിരുന്നു. 87 ടെസ്റ്റിൽ 16 സെഞ്ചുറികൾ ഉൾപ്പെടെ 6206 റൺ നേടിയിട്ടുണ്ട്. 40 ഏകദിനവും ഒമ്പത് ട്വന്റി20യും കളിച്ചു. അവസാന ആറ് വർഷമായി ടെസ്റ്റിലായിരുന്നു ശ്രദ്ധ. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സര പരമ്പര 3–1ന് ഓസീസ് സ്വന്തമാക്കിയതാണ്.









0 comments