print edition ചുരണ്ടൽ ടീം അറിഞ്ഞ്: ഖവാജ

മെൽബൺ : പന്ത് ചുരണ്ടൽ വിവാദത്തിൽ വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ മുൻ ബാറ്റർ ഉസ്‌മാൻ ഖവാജ. 2018ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് മത്സരത്തിനിടെ മൂർച്ച കിട്ടാൻ പന്ത് ചുരണ്ടിയത് ടീം ഒന്നടങ്കം അറിഞ്ഞാണെന്നാണ് ഖവാജ പറഞ്ഞു. സംഭവത്തിൽ അന്ന് ഓസീസ് ക്യാപ്‌റ്റനായിരുന്ന സ്‌റ്റീവ് സ്‌മിത്ത്, വൈസ് ക്യാപ്‌റ്റൻ ഡേവിഡ് വാർണർ, കാമറൂൺ ബ്രാൻകോഫ്‌റ്റ് എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി വിലക്കിയിരുന്നു.
മൂവരുടെയും ആലോചനയിലാണ് പന്ത് ചുരണ്ടിയതെന്നും മറ്റാർക്കും ബന്ധമില്ലെന്നുമായിരുന്നു കണ്ടെത്തൽ. ‘അത് എല്ലാവരുടെയും അറിവോട് കൂടിയായിരുന്നു. ബാറ്റർമാരോ ബൗളർമാരോ പരിശീലകരോ മാത്രം അറിഞ്ഞല്ല, ഞങ്ങളെല്ലാവരും ഭാഗമായിരുന്നു’–ഖവാജ വെളിപ്പെടുത്തി. എന്നാൽ അങ്ങനെയല്ലെന്നും തെറ്റിദ്ധാരണ പരത്തരുതെന്നും അന്ന് ഓസീസ് പരിശീലകനായിരുന്ന ഡാരെൻ ലെമാൻ പ്രതികരിച്ചു.









0 comments