print edition സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ; കേരളത്തിന് ഇന്ന് ഒഡിഷ


Sports Desk
Published on Nov 26, 2025, 03:45 AM | 1 min read
ലഖ്‌നൗ
സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂർണ്ണമെന്റിൽ കേരളം ഇന്ന് ഒഡീഷയെ നേരിടും. ലഖ്‌നൗവിൽ പകൽ ഒന്നരക്കാണ് കളി. റെയിൽവേ, ഛത്തീസ്ഗഢ്, വിദർഭ, മുംബൈ, ആന്ധ്ര, അസം എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. നാല് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഡിസംബർ 18ന് ഫൈനൽ.
സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ പരിചയസമ്പത്തും യുവത്വവും സമന്വയിക്കുന്ന ടീമാണ്. യുവതാരം അഹമ്മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റൻ. സൽമാൻ നിസാറും മുഹമ്മദ് അസ്‌ഹറുദീനും വിഷ്‌ണുവിനോദും രോഹൻ കുന്നുമ്മലും അടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ്. ഓൾറൗണ്ട് മികവുമായി അഖിൽ സ്‌കറിയയും ഷറഫുദ്ദീനും അങ്കിത് ശർമ്മയും സാലി സാംസനുമുണ്ട്. ബൗളിങ്നിരയിൽ എം ഡി നിധീഷും കെ എം ആസിഫും വിഘ്നേഷ് പുത്തൂരും. കഴിഞ്ഞ സീസണിൽ നേരിയ വ്യത്യാസത്തിനാണ് നോക്കൗട്ട് റൗണ്ട് നഷ്‌ടമായത്.









0 comments