ad
Deshabhimani

സഞ്ജുവിനെ മാറ്റിനിർത്തിയത് തന്ത്രപരം; വ്യക്തത വരുത്തി ഗൗതം ഗംഭീർ

സഞ്ജുവിനെ പുറത്തിരുത്തിയത് തന്ത്രപരമെന്ന് ഗൗതം ഗംഭീർ

സഞ്ജു സാംസൺ(ഇടത്) ഗൗതം ഗംഭീർ(വലത്)

വെബ് ഡെസ്ക്

Published on Mar 10, 2026, 11:54 AM | 1 min read

മുംബൈ : ട്വന്റി20 ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസണെ ചില മത്സരങ്ങളിൽ നിന്ന് മാറ്റിനിർത്തിയത് കൃത്യമായ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്ക് ശേഷം സഞ്ജുവിന് വിശ്രമം ആവശ്യമായിരുന്നു. ന്യൂസിലന്‍ഡുമായുള്ള മത്സരത്തിൽ സഞ്ജു ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആദ്യ മത്സരങ്ങളില്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറായി ഇറക്കിയത്. സഞ്ജുവിനെ ടീമില്‍ നിന്ന് പുറത്താക്കിയതല്ലെന്നും വിശ്രമം നല്‍കിയതാണെന്നുമാണ് ഗൗതം ഗംഭീറിന്റെ പ്രതികരണം. 


ടീമിൽ വിവിധ കോമ്പിനേഷനുകൾ പരീക്ഷിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ടീമിൽ മാറ്റങ്ങൾ വരുത്തിയത്. നെറ്റ്സിൽ സഞ്ജു മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്നു. ടീമിലേക്ക് തിരിച്ചെത്തിയാൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും ഗംഭീർ കൂട്ടിച്ചേർത്തു.


ലോകകപ്പിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് സഞ്ജു കളിച്ചത്. സൂപ്പർ എട്ട് ഘട്ടത്തിൽ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിലൂടെ ടീമിലേക്ക് തിരിച്ചെത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി അർധസെഞ്ചുറികൾ നേടി ഇന്ത്യയുടെ കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ച താരം അഞ്ച് ഇന്നിങ്‌സുകളിൽ നിന്നായി 321 റൺസാണ് നേടിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home