ഓസീസ് നായകൻ സ്‌റ്റീവൻ സ്‌മിത്ത് വിരമിക്കൽ പ്രഖ്യാപിച്ചു

Steve Smith facebook.com/photo
ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ഓസീസിന് ഒരു നഷ്ടം കൂടി. നായകൻ സ്‌റ്റീവൻ സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സെമിയിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ (96 പന്തിൽ 73) സ്മിത്തായിരുന്നു. പക്ഷെ ആ വ്യക്തിഗത മികവുകൾക്ക് ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല.
2010ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓൾറൗണ്ടറായി അരങ്ങേറ്റം കുറിച്ച സ്മിത്ത് 170 ഏകദിനങ്ങൾ കളിച്ചു. 43.28 ശരാശരിയിൽ 5800 റൺസ് നേടി. 12 സെഞ്ചുറികളും 35 അർദ്ധ സെഞ്ചുറികളും നേടിയ താരം 28 വിക്കറ്റുകളും സ്വന്തമാക്കി. ഓസ്ട്രേലിയ ലോകകപ്പ് ജോതാക്കളായ 2015, 2023 വർഷങ്ങളിലെ ടീമിൽ അംഗമായിരുന്നു.










0 comments