ad
Deshabhimani

നിസംഗയ്ക്ക് സെഞ്ച്വറി; ഓസ്‌ട്രേലിയയെ വീഴ്ത്തി ശ്രീലങ്ക

Cricket.jpg
വെബ് ഡെസ്ക്

Published on Feb 16, 2026, 10:46 PM | 1 min read

കാൻഡി: ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തകർത്ത് ശ്രീലങ്ക. കാൻഡിയിലെ പല്ലെക്കലെ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിലാണ് ലങ്കൻ സിംഹങ്ങൾ അപ്രമാദിത്യം പുലർത്തിയത്. ഈ തോൽവിയോടെ ഓസ്‌ട്രേലിയയുടെ സൂപ്പർ 8 പ്രതീക്ഷകൾ മങ്ങി.


ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറിൽ 181 റൺസിന് പുറത്തായി. ഒരു ഘട്ടത്തിൽ 104-ന് പൂജ്യം എന്ന ശക്തമായ നിലയിലായിരുന്ന ഓസീസിനെ മധ്യനിരയിലെ തകർച്ചയാണ് വലച്ചത്. ട്രവിസ് ഹെഡ് (56), മിച്ചൽ മാർഷ് (54) എന്നിവർ അർദ്ധസെഞ്ച്വറികൾ നേടി.


ലങ്കയ്ക്ക് വേണ്ടി ദുഷാൻ ഹേമന്ത മൂന്ന് വിക്കറ്റും ദുഷ്മന്ത ചമീര രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക അനായാസം ലക്ഷ്യം കണ്ടു. ഓപ്പണർമാരായ പാതും നിസങ്കയുടെയും കുസാൽ മെൻഡിസിന്റെയും വെടിക്കെട്ട് ബാറ്റിംഗ് ലങ്കയ്ക്ക് ജയം എളുപ്പമാക്കി.


നിസ്സംഗയുടെ സെഞ്ച്വറി നേട്ടം കളിയുടെ ഗതി മാറ്റി. പതിനെട്ടാം ഓവറിൽ തന്നെ എട്ടു വിക്കറ്റ് ബാക്കിനിൽക്കെ ലങ്ക ലക്ഷ്യത്തിലെത്തി. സിംബാബ്‌വെയോടും തോറ്റ ഓസ്‌ട്രേലിയക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് പോയിന്റ് മാത്രമാണുള്ളത്.


നാളെ നടക്കുന്ന സിംബാബ്‌വെ - അയർലൻഡ് മത്സരത്തിൽ സിംബാബ്‌വെ ജയിച്ചാൽ ഓസ്‌ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്താകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home