തുടർ തോൽവികൾ; ചരിത്രത്തിലെ മോശം റെക്കോർഡുമായി ശ്രേയസ് അയ്യർ

Photo Credit:BCCI
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 യിൽ നാല് വിക്കറ്റ് തോൽവി വഴങ്ങിയതോടെ, ഇന്ത്യൻ ട്വന്റി 20 ചരിത്രത്തിൽ നാണക്കേടിന്റെ റെക്കോർഡുമായി നായകൻ ശ്രേയസ് അയ്യർ.
ഇന്ത്യയെ നയിച്ച ആദ്യ നാല് മത്സരങ്ങളിലും വിജയിക്കാൻ കഴിയാത്ത ആദ്യ ക്യാപ്റ്റനായി അയ്യർ മാറി. മുൻപ് ഈ ഫോർമാറ്റിൽ കുറഞ്ഞത് നാല് മത്സരങ്ങളിൽ ടീമിനെ നയിച്ച മറ്റെല്ലാ ക്യാപ്റ്റൻമാർക്കും ആദ്യ നാല് മത്സരങ്ങളിൽ ചുരുങ്ങിയത് ഒരു വിജയമെങ്കിലും സ്വന്തമാക്കാൻ സാധിച്ചിരുന്നു.
അയർലൻഡിനെതിരായ പരമ്പരയിലെ 0-2 പരാജയത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇന്ത്യക്ക് തുടക്കം പാളി. മാഞ്ചസ്റ്ററിലെ മത്സരത്തിൽ 190 റൺസ് എന്ന മികച്ച സ്കോറിലെത്തിയിട്ടും, രവി ബിഷ്‌ണോയ് എറിഞ്ഞ 17-ാം ഓവറിൽ 29 റൺസ് വിട്ടുകൊടുത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
തോൽവിയിലും തളരാതെ താൻ 'ഉയർന്ന ആത്മവിശ്വാസത്തിലാണ്' എന്നും, ഇത് ടീമിന്റെ ഏറ്റവും താഴ്ന്ന നിലയാണെന്നും ഇനി ജയം മാത്രമേ ലക്ഷ്യമുള്ളൂ എന്നും ശ്രേയസ് അയ്യർ പ്രതികരിച്ചു. ജൂലൈ 7-നാണ് പരമ്പരയിലെ മൂന്നാം മത്സരം










0 comments