ad
Deshabhimani

ശ്രേയസ് അയ്യരുടെ സാധ്യത മങ്ങുന്നോ? സഞ്ജുവിനെ ട്വന്റി 20 നായകസ്ഥാനത്തേക്ക് പരിഗണിച്ചേക്കും

sanju

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 09, 2026, 04:11 PM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ ട്വന്റി 20 ടീമിൻ്റെ നായകസ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചേക്കുമെന്ന് റിപോർട്ടുകൾ.


നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ശേഷം ടീമിനെ ആര് നയിക്കും എന്ന ചർച്ചകൾ സജീവമായതോടെയാണ് സഞ്ജുവിൻ്റെ പേര് മുൻനിരയിലേക്ക് വന്നത്. ശ്രേയസ് അയ്യരും പട്ടികയിലുണ്ടെങ്കിലും സഞ്ജുവിനാണ് കൂടുതൽ സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം.


കെകെആറിനെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യർ നിലവിൽ പഞ്ചാബ് കിങ്സിനായി മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ടെകിലും വലിയൊരു ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക് തിരിച്ചെത്തുന്നതിനാൽ ബിസിസിഐയുടെ നിലപാട് നിർണ്ണായകമാകും.


2023 ഡിസംബറിന് ശേഷം ശ്രേയസ് ഇന്ത്യയ്ക്കായി ട്വന്റി 20 മത്സരങ്ങൾ കളിച്ചിട്ടില്ലെന്നതാണ് ഇതിൽ പ്രധാനമായത്.


സൂര്യകുമാർ യാദവിന്റെ നായകസ്ഥാനം സംബന്ധിച്ച് ബിസിസിഐ പുനഃപരിശോധന നടത്തിവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.


ഐപിഎല്ലിലെ മികച്ച ക്യാപ്റ്റൻസി റെക്കോർഡും നിലവിലെ ഫോമും സഞ്ജുവിന് മുൻതൂക്കം നൽകുന്നു. ട്വന്റി 20 ടീമിലെ നിലവിലെ സാന്നിധ്യവും സമ്മർദ്ദഘട്ടങ്ങളിൽ സഞ്ജു പുലർത്തുന്ന ശാന്തതയും സെലക്ടർമാർക്ക് അദ്ദേഹത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നു.


കോച്ച് ഗൗതം ഗംഭീറിന്റെ നിലപാടും സഹതാരങ്ങളോടുള്ള സഞ്ജുവിന്റെ സൗഹാർദപരമായ ഇടപെടലുകളും സെലക്ടർമാരുടെ തീരുമാനത്തെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. നായകനെ തിരഞ്ഞെടുക്കുന്നതിൽ ടീമിലെ സ്ഥിരസാന്നിധ്യത്തിനാകും സെലക്ഷൻ കമ്മിറ്റി പ്രഥമ പരിഗണന നൽകുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home