ad
Deshabhimani

ഋഷഭ് പന്തിന്റെ ഫോമില്ലായ്മ്മ ; ഏകദിന ടീമിലേക്ക് സഞ്ജു സാംസൺ എത്തിയേക്കും

sanju

Photo Credit: Social Media

വെബ് ഡെസ്ക്

Published on Apr 30, 2026, 10:05 PM | 1 min read

ന്യൂഡൽഹി: ഐപിഎൽ 2026-ലെ മോശം പ്രകടനത്തെത്തുടർന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ ഋഷഭ് പന്തിനെ മറികടന്നു സഞ്ജുവും ധ്രുവ് ജുറലും ഏകദിന ടീമിൽ എത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. പന്തിന് പകരം മലയാളി താരം സഞ്ജു സാംസൺ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി എത്താനാണ് സാധ്യത. നിലവിൽ കെ.എൽ. രാഹുലാണ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സെലക്ടർമാരുടെ ആദ്യ പരിഗണനയിലുള്ളത്.


ഏകദിന ടീമിൽ രാഹുലിന്റെ കഴിഞ്ഞാൽ രണ്ടാം കീപ്പറായി പരിഗണിക്കുന്നതിൽ സഞ്ജു സാംസൺ പന്തിനേക്കാൾ മുന്നിലെത്തിക്കഴിഞ്ഞു. അടുത്തിടെ സമാപിച്ച ട്വന്റി 20 ലോകകപ്പിലെ മികച്ച പ്രകടനവും നിലവിലെ ഐപിഎൽ സീസണിലെ തകർപ്പൻ ഫോമുമാണ് സഞ്ജുവിന് തുണയായത്. ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളിക്കുന്ന സഞ്ജു എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളടക്കം 304 റൺസ് ഇതിനോടകം അടിച്ചുകൂട്ടിയിട്ടുണ്ട്.


ഏകദിന ക്രിക്കറ്റിൽ ലഭിച്ച പരിമിതമായ അവസരങ്ങളിലും മികച്ച റെക്കോർഡാണ് സഞ്ജുവിനുള്ളത്. 14 ഇന്നിംഗ്‌സുകളിൽ നിന്നായി 56.67 ശരാശരിയിൽ 510 റൺസ് താരം നേടിയിട്ടുണ്ട്. ഇതിൽ ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു.


മറുഭാഗത്ത്, ഐപിഎല്ലിൽ എട്ട് മത്സരങ്ങളിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി അടക്കം 189 റൺസ് മാത്രമാണ് പന്തിന് നേടാനായത്. വെളുത്ത പന്ത് ക്രിക്കറ്റിൽ പതറുന്നുണ്ടെങ്കിലും പന്തിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം സുരക്ഷിതമാണ്.


2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് ചീഫ് സെലക്ടർ അജിത് അഗാർക്കറും പരിശീലകൻ ഗൗതം ഗംഭീറും. ജൂൺ 14-ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലാകും പുതിയ മാറ്റങ്ങൾ പ്രതിഫലിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home