print edition പരിക്കേറ്റ പന്ത് പുറത്ത്

വഡോദര
പരിശീലനത്തിനിടെ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽനിന്നും പുറത്തായി. ധ്രുവ് ജുറേലാണ് പകരക്കാരൻ. ഒന്നാം ഏകദിന മത്സരത്തലേന്നാണ് സംഭവം. നെറ്റ്‌സിൽ പരിശീലിക്കുമ്പോൾ അതിവേഗമെത്തിയ പന്ത് ഋഷഭിന്റെ അരക്കെട്ടിനുമുകളിൽ കൊള്ളുകയായിരുന്നു. പരിശോധനയിൽ പേശികൾക്ക് പരിക്കുള്ളതായി കണ്ടെത്തി.
ടീമിൽ രണ്ടാം വിക്കറ്റ്‌കീപ്പറായാണ് ടീമിലെത്തിയത്. കെ എൽ രാഹുലാണ് ഒന്നാം കീപ്പർ. വിജയ്‌ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനായി നടത്തിയ മികച്ച പ്രകടനം ജുറേലിന് തുണയായി.










0 comments