രഞ്ജി ട്രോഫി: ആകർഷിന് തലയ്ക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

akarsh|/ KCA
തിരുവനന്തപുരം: രഞ്ജി ട്രോഫിക്കിടെ അരങ്ങേറ്റ താരം ആകർഷ് എ കെയ്ക്ക് പരിക്ക്. കേരള താരം ആകർഷ് എ.കെയ്ക്കാണ് മത്സരത്തിനിടെ പരിക്കേറ്റത്. സൗരാഷ്ട്ര ബൗളർ ജയ്ദേവിൻ്റെ ബൗൺസറേറ്റ് വീണ താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് നടക്കുന്ന സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തിൻ്റെ രണ്ടാം ഇന്നിങ്സിലാണ് ഇടംകെെയൻ ഓപ്പണറായ ആകർഷിന് തലയ്ക്ക് പരിക്കേറ്റത്. കേരളത്തിൻ്റെ രണ്ടാം ഇന്നിങ്സ് ഓപ്പൺ ചെയ്ത ആകർഷ് അഞ്ച് റൺസ് എടുത്ത് നിൽക്കുമ്പോഴാണ് പരിക്കേറ്റത്. പിന്നാലെ ടീം ലഞ്ചിന് പിരിഞ്ഞു.
തൃശ്ശൂർ സ്വദേശിയായ താരത്തിൻ്റെ രഞ്ജി അരങ്ങേറ്റ മത്സരമാണിത്. 20 കാരനായ താരത്തിന്‍റെ
ആരോഗ്യനില ഗുരുതരമല്ലെന്നും താരം സംസാരിക്കുന്നുണ്ടെന്നും ടീം വൃത്തങ്ങൾ അറിയിച്ചു. സമനിലയ്ക്കായി പൊരുതുന്നതിനിടെയാണ് പരിക്കേറ്റത്. ആദ്യ ഇന്നിങ്സിൽ 51 പന്തിൽ നിന്നും 18 റൺസാണ് ആകർഷ് എടുത്തത്.
നാലാം ദിനം 37 റൺസിന് 2 വിക്കറ്റ് എന്ന നിലയിലാണ് കേരള ടീം. ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളത്തിന് മത്സരത്തിൻ്റെ അവസാനദിവസം വിജയിക്കാൻ 293 റൺസ് കൂടി വേണം.










0 comments