കന്നി കിരീടത്തിനായി ജമ്മു കശ്‌മീർ , കളി സമനിലയായാൽ ജേതാക്കൾ
print edition രഞ്ജി ട്രോഫി ക്രിക്കറ്റ്; ജമ്മു കശ്മീർ കിരീടത്തിലേക്ക്

ഹുബള്ളി(കർണാടക)
രഞ്‌ജിട്രോഫി ക്രിക്കറ്റിൽ ജമ്മുകശ്‌മീർ ചരിത്രമെഴുതാൻ ഒരു പകൽ മാത്രം. കർണാടകക്കെതിരായ ഫൈനലിന്റെ അവസാന ദിവസമായ ഇന്ന് കളി സമനിലയായാൽ ഒന്നാം ഇന്നിങ്സ് ലീഡ് മികവിൽ ജമ്മു കന്നിക്കിരീടം ചൂടും. 291 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണുള്ളത്. നാലാം ദിവസം കളി നിർത്തുമ്പോൾ മൊത്തം ലീഡ് 477 റണ്ണായി. കർണാടകയുടെ വിജയം അസാധ്യമാണെന്നിരിക്കെ ജമ്മു കിരീടമറുപ്പിച്ചു.
സ്‌കോർ: ജമ്മുകശ്‌മീർ 584, 186/4; കർണാടക 293
നാലാം ദിവസം 220/5 എന്ന സ്‌കോറിൽ കളി തുടങ്ങിയ കർണാടക 73 റൺ കൂട്ടിച്ചേർത്തു. പേസർ അക്വിബ് നബിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ജമ്മുവിന് ഒന്നാം ഇന്നിങ്സ് ലീഡ് നൽകിയത്. സുനിൽകുമാറും യുധ്‌വീർ സിങും രണ്ട് വിക്കറ്റ് വീതം നേടി. കർണാടകക്കായി സെഞ്ചുറി നേടിയ മായങ്ക് അഗർവാൾ 160 റണ്ണെടുത്തു.
കൂറ്റൻ ലീഡിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ജമ്മുവിനായി ഓപ്പണർ ഖമ്രാൻ ഇഖ്‌ബാൽ 94 റണ്ണുമായി ക്രീസിലുണ്ട്. സഹിൽ ലോട്രയാണ്(16) ഒപ്പമുള്ളത്.










0 comments