print edition രഞ്ജി ട്രോഫി ക്രിക്കറ്റ് ഫെെനൽ ; കർണാടക പൊരുതുന്നു

കർണാടകയ്--ക്കായി സെഞ്ചുറി നേടിയ മായങ്ക് അഗർവാൾ
ഹുബള്ളി(കർണാടക)
ജമ്മു കശ്‌മീർ ഉയർത്തിയ റൺമലയിൽ കുലുങ്ങാതെ കർണാടക മുന്നോട്ട്. ജമ്മു കശ്‌മീർ ഒന്നാം ഇന്നിങ്സിൽ നേടിയത് 584 റൺ. മൂന്നാം ദിവസം കളിനിർത്തുമ്പോൾ കർണാടക അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 220 റണ്ണുമായി പൊരുതിക്കയറുന്നു. എങ്കിലും ഇപ്പോഴും 364 റൺ പിറകിലാണ്. സെഞ്ചുറിയുമായി ഓപ്പണർ മായങ്ക് അഗർവാൾ ക്രീസിലുണ്ട്. 207 പന്തിൽ 17 ഫോറിന്റെ അകമ്പടിയിൽ 130 റൺ നേടി. 27 റണ്ണുമായി കൃതിക് കൃഷ്‌ണയാണ് കൂട്ട്.
കെ എൽ രാഹുൽ(13), ക്യാപ്‌റ്റൻ ദേവ്‌ദത്ത് പടിക്കൽ(11), കരുൺ നായർ(0), സ്‌മരൺ രവിചന്ദ്രൻ(0) ശ്രേയസ് ഗോപാൽ(27) എന്നിവരുടെ വിക്കറ്റുകളാണ് നഷ്‌ടമായത്. ഒരുവേള 57/4 എന്ന സ്‌കോറിലേക്ക് വീണുപോയിരുന്നു. ഓപ്പണർമാരായ മായങ്കും രാഹുലും 27 റണ്ണിന്റെ തുടക്കം നൽകി. ദേവദത്തും മായങ്കും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. എന്നാൽ ഒരു റണ്ണിന് മൂന്ന് വിക്കറ്റെടുത്ത് ജമ്മു തിരിച്ചടിച്ചു.
കൂറ്റൻ സ്‌കോർ നേടാൻ ജമ്മുവിനെ സഹായിച്ചത് ശുഭം പണ്ഡിറിന്റെ(121) സെഞ്ചുറിയാണ്. യവെർ ഹസൻ (88), സഹിൽ ലോട്ര(72), ക്യാപ്‌റ്റൻ പരസ് ദോഗ്ര(70), കനയ്യ വധാവൻ(70) എന്നിവർ പിന്തുണ നൽകി. കർണാടകക്കായി പ്രസിദ്ധ്‌കൃഷ്‌ണ അഞ്ച് വിക്കറ്റെടുത്തു.










0 comments