print edition രഞ്ജി ട്രോഫി ; കർണാടക–ജമ്മു ഫൈനൽ

ലഖ്‌നൗ
രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ എട്ടുതവണ ജേതാക്കളായ കർണാടക കന്നിക്കിരീടം തേടുന്ന ജമ്മു കശ്‌മീരിനെ നേരിടും. 24ന് ഹബ്ബള്ളിയിലാണ് പോരാട്ടം. സെമിയിൽ ഉത്തരാഖണ്ഡിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ബലത്തിലാണ് കർണാടക മുന്നേറിയത്. ഇരട്ടസെഞ്ചുറി നേടിയ ക്യാപ്‌റ്റൻ ദേവ്‌ദത്ത് പടിക്കലാണ് കളിയിലെ താരം. രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടി രവിചന്ദ്രൻ സമ്രാനും മിന്നി. സ്‌കോർ: കർണാടക 736, 323 ഉത്തരാഖണ്ഡ് 233, 260/6. ജമ്മു കശ്‌മീർ ബംഗാളിനെയാണ് തോൽപ്പിച്ചത്.










0 comments